കൊച്ചി: ശബരിമലയില്‍ ചുമതലയില്‍ ഉണാടയിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പുരസ്‌കാരം നല്‍കിയതിനെതിരെ ബിജെപി ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍. അതേസമയം ശബരിമലയില്‍ വിശിഷ്ട സേവനത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയ എസ്പി യതീഷ് ചന്ദ്രക്കെതിരെ അദ്ദേഹം ഭാഷണിയുയര്‍ത്തുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയത് പോലെ യതീഷ് ചന്ദ്രക്ക് ഞങ്ങളും പുരസ്‌കാരം നല്‍കും. എന്നാല്‍ ഇതെന്താണെന്ന് പിന്നീട് വ്യക്തമാക്കും എന്ന് എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
ശബരിമലയിലെ നടപടികള്‍ക്ക് മുഖ്യമന്ത്രി യതീഷ് ചന്ദ്രക്ക് താമ്രപത്രം നല്‍കി. കെ പി ശശികലയെ അറസ്റ്റ് ചെയ്തവര്‍ക്ക് മുഖ്യമന്ത്രിയുടെ ഉത്തരവ് പ്രകാരം ക്യാഷ് അവാര്‍ഡ് നല്‍കി. കേരളത്തിലെ ഡി ജി പി മുഖ്യമന്ത്രിയുടെ കൈയിലെ കളിപ്പാവ
യെന്നും എ എന്‍ രാധാകൃഷ്ണന്‍ ആരോപിച്ചു.
കേരളത്തിന്റെ ക്രമസമാധാന നില തകരാറിലായാല്‍ അതിനുത്തരവാദി മുഖ്യമന്ത്രി മാത്രമായിരിക്കുമെന്നും പിണറായിയെ കാണുമ്പോള്‍ തൊഴുതു നില്‍ക്കുന്ന ഡി ജി പി കേരളത്തിന് അപമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം സുരേന്ദ്രന് എതിരായ കേസുകള്‍ വലിയ അപകടത്തെയാണ് ക്ഷണിച്ചുവരുത്തുന്നതെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.
Post Your Comments