പട്‌ന: ബീഹാറില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ തടവുകാരി ബലാത്സംഗത്തിനിരയായി. മുസാഫര്‍പൂരിലുളള സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. രണ്ട് പേര്‍ ചേര്‍ന്നാണ് ഇവരെ പീഡിപ്പിച്ചതെന്നാണ് പരാതി. ചികിത്സയ്ക്ക് ശേഷം ജയിലില്‍ മടങ്ങിയെത്തിയപ്പോഴാണ് തടവുകാരി പീഡന വിവരം ജയില്‍ സൂപ്രണ്ടിനെ അറിയിച്ചത്. യുവതിയുടെ പരാതിയില്‍ കേസെടുത്തതായി മുസാഫര്‍പൂരിലെ അഹിയാപൂര്‍ പൊലീസ് അറിയിച്ചു. നവംബര്‍ 14 ന് രാത്രിയില്‍ രണ്ട് പേര്‍ ചേര്‍ന്ന് യുവതിയെ ബലമായി പിടിച്ചുകൊണ്ടുപോയി ശുചിമുറിക്കുളളില്‍ വച്ചു പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. സീതാമര്‍ഹി ജില്ലയിലെ ജയിലിലാണ് യുവതിയെ പാര്‍പ്പിച്ചിരിക്കുന്നത്. ഇവിടെ നിന്നും യുവതിയെ ആശുപത്രിയില്‍ ചികിത്സയ്ക്ക് കൊണ്ടുപോയതായിരുന്നു.
Post Your Comments