Latest NewsKerala

ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ രക്ഷിച്ച് പൊലീസ് ആശുപത്രിയില്‍ എത്തിച്ച മധ്യവയസ്‌കന്‍ അടുത്ത ദിവസം തൂങ്ങി മരിച്ചു; നാടകീയ സംഭവം ഇങ്ങനെ

അടിമാലി: ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ രക്ഷിച്ച് പൊലീസ് ആശുപത്രിയില്‍ എത്തിച്ച മധ്യവയസ്‌കന്‍ അടുത്ത ദിവസം തൂങ്ങി മരിച്ചു. അടിമാലിയിലാണ് നാടകീയ സംഭവങ്ങളുണ്ടായത്. ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കവെ പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന രക്ഷിച്ച അടിമാലി മന്നാംകാല നാല് സെന്റ് കോളനിയില്‍ ഈഴനാട്ട് ജോര്‍ജ്(51)നെയാണ് മറ്റൊരു പുരയിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

രാവിലെ പത്ത് മണിയോടെ പ്രദേശവാസികളാണ ബസ് സ്റ്റാന്‍ഡിന് സമീപത്തെ പുരയിടത്തില്‍ ജോര്‍ജിന്റെ മൃതദേഹം കണ്ടെത്തിയത്.  ചൊവ്വാഴ്ച രാത്രിയോടെ വീടിന് സമീപത്തുള്ള മരത്തില്‍ കയറിയായിരുന്നു ഇയാള്‍ ആദ്യം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇത് കണ്ട് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയും പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി അനുനയിപ്പിച്ച് ഇയാളെ താലൂക്ക് ആശുപത്രിയിലാക്കി. എന്നാല്‍ പിറ്റേന്ന് രാവിലെ ആശുപത്രിയില്‍ നിന്നും ആരും അറിയാതെ ഇയാള്‍ പുറത്തേക്ക് പോയി. മറ്റൊരു പുരയിടത്തിലെത്തി തൂങ്ങി മരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button