Latest NewsKerala

പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ ചട്ടങ്ങള്‍ക്ക് വിധേയമായി മാത്രമെ അംഗീകരിക്കാനാകു; പ്രതികരണവുമായി സ്പീക്കര്‍

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ ചട്ടങ്ങള്‍ക്ക് വിധേയമായി മാത്രമെ അംഗീകരിക്കാനാകുവെന്നും പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ ഒരു തരത്തിലും ഹനിച്ചിട്ടില്ലെന്നും വ്യക്തമാക്കി സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. ശബരിമല വിഷയം സമഗ്രമായി നിയമസഭ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നാണ് തനിക്ക് ബോധ്യമുള്ളതെന്നും അതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

ഏതെങ്കിലും ഒരു വിഷയം സഭയില്‍ ഉന്നയിക്കരുതെന്ന് പറഞ്ഞിട്ടില്ലെന്നും ശബരിമല പ്രശ്നം തുടര്‍ച്ചയായി പരിഗണിക്കാനാകില്ലെന്നാണ് പറഞ്ഞതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചോദ്യോത്തരവേള തടസപ്പെടുത്തിയത് ശരിയായില്ലെന്നും ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവകാശം എംഎല്‍എമാര്‍ക്കും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭയില്‍ പ്രതിപക്ഷം കടുത്ത പ്രതിഷേധം നടത്തുന്നതിനാല്‍ ചോദ്യോത്തരവേള റദ്ദാക്കിയിരുന്നു. ശബരിമല വിഷയത്തില്‍ പ്രതിപക്ഷം മുമ്പോട്ടുവെച്ച അടിയന്തിര പ്രമേയ നോട്ടീസില്‍ പുതിയതായി ഒന്നും ചെയ്യാനില്ലെന്നും ഒരേ വിഷയം വീണ്ടും പരിഗണിക്കാനാവില്ലെന്നും സ്പീക്കര്‍ പി രാമകൃഷ്ണന്‍ വ്യക്തമാക്കി.

പ്രതിപക്ഷം മാന്യതയുടെയും മര്യാദയുടെയും പരിധി ലംഘിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ബാര്‍കോഴക്കേസ് ,സോളാര്‍ കേസ് തുടങ്ങിയവയൊക്കെ പലതവണ സഭ പരിഗണിച്ചിട്ടുണ്ടെന്നും സ്പീക്കര്‍ മുന്‍വിധിയോടുകൂടിയാണ് പെരുമാറുന്നതെന്നും പ്രതിപക്ഷം ഉന്നയിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് പ്രതിപക്ഷം നിയമസഭാ സ്തംഭിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button