ന്യൂ ഡൽഹി : പാചക വാതക വില കുറച്ചു. സബ്സിഡിയുള്ള സിലിണ്ടറിന് 6 രൂപ 52പൈസയും, സബ്സിഡിയില്ലാത്ത സിലിണ്ടറിന് 133 രൂപയും കുറച്ചു. ഇന്ന് അർദ്ധരാത്രി മുതൽ പുതിയ നിരക്ക് നിലവിൽ വരും. 308.60 രൂപ ഉപഭോക്താവിന് ഡിസംബറിൽ സബ്സിഡിയായി കിട്ടും. ജൂണിനുശേഷം ആറ് തവണ സബ്സിഡി സിലിണ്ടറിന് വില കൂട്ടിയിരുന്നു. 14.13 രൂപയാണ് പല തവണയായി ഐഒസി കൂട്ടിയത്. കൂടാതെ പ്രാദേശിക നികുതിക്കും ചരക്ക് നീക്കത്തിന്റെ ചെലവിനും അനുസൃതമായി ഓരോ സംസ്ഥാനത്തും എല്‍പിജി സിലണ്ടറിന്റെ വിലയില്‍ മാറ്റം വരും.
Post Your Comments