ലഖ്നൗ: ഹനുമാന് ദളിതനാണെന്ന വിവാദ പരാമര്‍ശവുമായി ദേശീയ പട്ടിക വര്‍ഗ കമ്മീഷന് ചെയര്മാന് നന്ദ് കുമാര്‍ സായ്. വാനരന്മാരും കഴുകന്മാരുമൊക്കെ അടങ്ങുന്നതാണ് രാമസേന. ഇന്ത്യയിലെ വിവിധ ദളിത് ഗോത്രത്തില്‍പ്പെട്ടവര്‍ അതില്‍ പങ്കെടുത്തിരുന്നു. അത്തരത്തിലൊരു ഗോത്രത്തില്‍പ്പെട്ട ആളാണ് ഹനുമാന് എന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അതിനാലാണ് രാമനെ വനവാസിയെന്നും അദ്ദേഹത്തിന്റെ സേനയെ വാനരസേനയെന്നും പറയുന്നതെന്നും നന്ദ് കുമാര്‍ പറഞ്ഞു. ഹനുമാന് ദളിതനാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും വെളിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച്ച രാജസ്ഥാനിലെ ഒരു പ്രചാരണ പരിപാടിക്കിടെ ഹനുമാന് ദളിതനാണെന്ന് യോഗി ആദിത്യനാഥ് പാരമര്‍ശം നടത്തിയിരുന്നു. ദളിത് ഗോത്രത്തില്‍പ്പെട്ട വ്യക്തിയാണ് ഹനുമാന്. ഇന്ത്യയിലെ സര്‍വ സമുദായങ്ങളേയും ഒന്നിപ്പിക്കാന്‍ രാമന്റെ അനുഗ്രഹം ലഭിച്ച ആളാണ് ഹനുമാനെന്നും രാമനില്‍ വിശ്വസിക്കുന്നവര്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്നും രാവണനില്‍ വിശ്വസിക്കുന്നവര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്നുമാണ് യോഗി പറഞ്ഞത്. ഈ പരമാര്‍ശം വിവാദമായതോടെ നിയമനടപടിയുമായി രാജസ്ഥാനിലെ വലതുപക്ഷ നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
Post Your Comments