KeralaLatest News

യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു

നസറുദ്ദീനും ബന്ധു അബ്ദുള്‍ റഊഫും ബൈക്കില്‍ സഞ്ചരിക്കവെ പ്രതികള്‍ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ തടഞ്ഞ് നിര്‍ത്തി നസറുദ്ദീനെ കൊലപ്പെടുത്തുകയായിരുന്നു.

കോഴിക്കോട്: വേളത്തെ യൂത്ത് ലീഗ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു. പുത്തലത്ത് നസറുദ്ദീനെ കൊലപ്പെടുത്തിയ കേസിലാണ് എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ കപ്പച്ചേരി ബഷീര്‍, കൊല്ലിയില്‍ അന്ത്രു എന്നിവര്‍ക്ക് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്. കേസിലെ ഒന്നും രണ്ടും പ്രതികളായിരുന്നു ഇവര്‍. കോഴിക്കോട് ജില്ലാ അഡീഷണല്‍ സെഷന്‍ കോടതി വിധി പ്രഖ്യപിച്ചത്.

യൂത്ത് ലീഗ് പ്രവര്‍ത്തകനായ നസിറുദ്ദീന്‍ 2016 ജൂലായ് 15നാണ് കൊല്ലപ്പെട്ടത്. ഏഴ് പേരാണ് പ്രതിപട്ടികയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ മറ്റ് അഞ്ച് പേരെയും കോടതി വെറുതെ വിട്ടു. നസറുദ്ദീനും ബന്ധു അബ്ദുള്‍ റഊഫും ബൈക്കില്‍ സഞ്ചരിക്കവെ പ്രതികള്‍ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ തടഞ്ഞ് നിര്‍ത്തി നസറുദ്ദീനെ കൊലപ്പെടുത്തുകയായിരുന്നു. 2016 നവംബര്‍ 8 നു സമര്‍പ്പിച്ച കേസിന്റെ കുറ്റപത്രത്തില്‍ 47 സാക്ഷികളായിരുന്നു ഉണ്ടായിരുന്നത്.

shortlink

Post Your Comments


Back to top button