അര്‍ജന്റീന: ആഗോള സമ്പദ് വ്യവസ്ഥകള്‍ക്കിടയില്‍ സഹകരണം വര്‍ധിപ്പിക്കുക എന്നലക്ഷ്യത്തോടെ നടത്തുന്ന ജി20 ഉച്ചകോടിക്ക് ഇന്ന് തുടക്കം.യു.എസ്-മെക്സിക്കോ-കാനഡ കരാറില്‍ ഒപ്പു വെക്കലും ജി20യിലെ അജണ്ടയിലൊന്നാണ്. അതോടൊപ്പം ജപ്പാന്‍ പ്രസിഡന്റ് ഷിന്‍സോ ആബെ, ഡൊണാള്‍ഡ് ട്രംപ് എന്നിവരുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്. ട്രംപ്- ഷീങ്പിങ്- മോദി ത്രിരാഷ്ട്ര ചര്‍ച്ചക്കും അര്‍ജന്റീന വേദിയാകുന്നുണ്ട്.
ജി20 ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിനുമായുള്ള കൂടികാഴ്ചയില്‍ നിന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്‍മാറിയേക്കും. ക്രിമിയന്‍ തീരത്തുനിന്ന് യുക്രൈന്റെ മൂന്ന് യുദ്ധക്കപ്പലുകള്‍ റഷ്യപിടിച്ചെടുത്ത സംഭവത്തില്‍ പ്രതിഷേധിച്ചാണിത്.തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉറുദുഗാനുമായി സൌദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നിശ്ചയിച്ച കൂടിക്കാഴ്ചയും ഏറെ പ്രധാനമാണ്. മുഹമ്മദ് ബിന്‍ സല്‍മാന്‍ ട്രംപുമായും പ്രത്യേക കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. ജി 20 ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് ബേനസ് എയ്റിസ് നഗരം. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നഗരത്തില്‍ നിന്നും തദ്ദേശവാസികളെ നേരത്തെ തന്നെ മാറ്റിതാമസിപ്പിച്ചിരുന്നു.ഉച്ചകോടി നാളെയാണ് സമാപിക്കുക.
Post Your Comments