Latest NewsKeralaIndia

രെഹ്ന ഫാത്തിമയ്ക്കായി ഹാജരാകുന്നത് സിപിഎം അഭിഭാഷകൻ

സാധാരണ സിപിഎം പ്രവർത്തകരുടെ കേസുകൾ വരുമ്പോഴും ഇദ്ദേഹമാണ് പത്തനംതിട്ട കോടതിയിൽ അവർക്ക് വേണ്ടി ഹാജരാകാറുള്ളത്.

പത്തനംതിട്ട : മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്കു വേണ്ടി പത്തനതിട്ട കോടതിയിൽ ഹാജരാകുന്നത് സിപിഎം അഭിഭാഷകൻ. സി.പി.എം അഭിഭാഷക സംഘടനയായ ലോയേഴ്സ് യൂണിയന്‍ പത്തനംതിട്ട യൂണിറ്റ് കമ്മറ്റിയംഗവും സി.പി.എം മലയാലപ്പുഴ ലോക്കല്‍ കമ്മറ്റിയംഗവുമായ അഡ്വ. അരുണ്‍ദാസാണ് രെഹാനയ്ക്ക് വേണ്ടി ഹാജരാകുന്നത്. സാധാരണ സിപിഎം പ്രവർത്തകരുടെ കേസുകൾ വരുമ്പോഴും ഇദ്ദേഹമാണ് പത്തനംതിട്ട കോടതിയിൽ അവർക്ക് വേണ്ടി ഹാജരാകാറുള്ളത്.

രെഹ്ന ഫാത്തിമയ്ക്ക് ബിജെപി ബന്ധമുള്ളതായി സിപിഎം സൈബർ അനുകൂലികൾ നിരന്തരം ആരോപണം മുഴക്കിയിരുന്നു. തുലാമാസ പൂജ സമയത്ത് രഹ്ന ഫാത്തിമയെയും മാദ്ധ്യമ പ്രവര്‍ത്തക കവിതയേയും പൊലീസിന്റെ ഹെല്‍മറ്റും രക്ഷാകവചവും അണിയിച്ച്‌ ഐ.ജിയുടെ നേതൃത്വത്തില്‍ സന്നിധാനത്തിനു സമീപം നടപ്പന്തല്‍ വരെയെത്തിച്ച സംഭവത്തിൽ സിപിഎം പ്രതിരോധത്തിൽ ആയിരുന്നു.

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഈ സംഭവത്തിൽ അതൃപ്തി പ്രകടിപ്പിക്കുകയും ആക്ടിവിസം നടപ്പാക്കാനുള്ള ഇടമല്ല ശബരിമല എന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. പിന്നീട് മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ഇവരെ തിരികെ കൊണ്ടുവന്നതെന്നും വാർത്തകളുണ്ടായിരുന്നു. രെഹ്ന ഫാത്തിമയെ പോലീസ് കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്ന ഹർജിയിൽ ഇന്ന് വാദം കേൾക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button