KeralaLatest News

പിറവം പള്ളിക്കേസ് ചോദ്യങ്ങളുന്നയിച്ചതിനെ വിമര്‍ശനമായി കാണേണ്ടതില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: പിറവം സെന്റ് മേരീസ് പള്ളിക്കേസില്‍ ഹൈക്കോടതി ചോദ്യങ്ങളുന്നയിച്ചതിനെ വിമര്‍ശനമായി കാണേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശബരിമല വിധി നടപ്പാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ പിറവം പള്ളിക്കേസിലെ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ തയ്യാറാകുന്നില്ലെന്ന് കാണിച്ചുള്ള ഹര്‍ജി 16ന് ഹൈക്കോടതി തന്നെ തള്ളിയിട്ടുണ്ട്. അതും ശബരിമല കേസും വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. പള്ളിക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കക്ഷിയല്ല.

കാര്യങ്ങള്‍ വിശദമായി മനസിലാക്കാനാണ് ജഡ്ജിമാര്‍ ചോദ്യം ചോദിക്കുന്നത്. അത് കോടതി നിലപാടാണെന്ന് പറയാനാവില്ല. പിന്നീട് വരുന്ന കോടതി ഉത്തരവില്‍ അതുണ്ടാകില്ല. മാദ്ധ്യമങ്ങളും ഇക്കാര്യം മനസിലാക്കണം. കോടതിയുടെ ചോദ്യങ്ങള്‍ക്ക് അഡ്വക്കേറ്റ് ജനറല്‍ മറുപടി നല്കിയിട്ടുണ്ട്. കോടതി ഉത്തരവ് പുറത്തുവന്നിട്ടുമില്ല. പിറവം കേസില്‍ കോടതിയലക്ഷ്യ നടപടി നിലനില്‍ക്കില്ലെന്ന് സുപ്രീംകോടതി 19ന് വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button