ന്യൂ ഡൽഹി : പ്രമുഖ ചൈനീസ് സ്മാർട്ട് ഫോൺ നിർമാണ കമ്പനിയായ ജിയോണി കടക്കെണിയിലെന്ന് റിപ്പോര്‍ട്ട്. ചെയർമാൻ ലിയു ലിറോങ്ങിന്റെ ചൂതാട്ടമാണ് കമ്പനിയെ ഈ അവസ്ഥയിലേക്ക് എത്തിക്കാൻ കാരണമെന്നും ചൂതാട്ടത്തില്‍ 10 ബില്യണ്‍ യുവാന്‍(ഏകദേശം 9759 കോടി രൂപ) നഷ്ടപ്പെട്ടെന്നുമാണ് ചൈനീസ് ഓണ്‍ലൈന്‍ മാധ്യമായ ജിയെമിയാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം ഇത് സംബന്ധിച്ച് ലിയു ലിറോങ് സ്ഥിരീകരിച്ചതായും റിപ്പോർട്ടുണ്ട്. ജിയോണിയുടെ പണം കൊണ്ട് താന്‍ ചൂതാട്ടം കളിച്ചിട്ടില്ലെന്നും കമ്ബനിയുടെ ഫണ്ട് താന്‍ കടം വാങ്ങിയിട്ടുണ്ടെന്നും ചെയർമാൻ വ്യക്തമാക്കിയതായും പ്രമുഖ ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയുന്നു.
ഇന്ത്യയിൽ അഞ്ചു സ്മാര്‍ട്ഫോണ്‍ ബ്രാന്‍ഡുകളില്‍ ജനപ്രിയതയുളള കമ്പനിയാണ് ജിയോണി.അതിനാൽ ഇന്ത്യയില്‍ 650 കോടി രൂപ നിക്ഷേപം നടത്തുമെന്ന് കമ്പനി അറിയിച്ചിരുന്നു. ഏപ്രില്‍ മാസത്തിൽ ജിയോണി എഫ് 205, ജിയോണി എസ് 11 ലൈറ്റ് എന്നീ ഫോണുകൾ അവതരിപ്പിച്ചാണ് ഇന്ത്യൻ വിപണിയിൽ ജിയോണി വീണ്ടും സജീവമായത്.
Post Your Comments