Latest NewsKerala

പ്രളയക്കെടുതി; കേരളത്തിന് 2500 കോടി രൂപ കൂടി സഹായം നല്‍കാനൊരുങ്ങി കേന്ദ്രം

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്നതിന് കേരളത്തിന് 2500 കോടി രൂപ കൂടി സാഹയം നല്‍കാനൊരുങ്ങി കേന്ദ്രം. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശയാണിത്. സമിതിയുടെ ശുപാര്‍ശ ആഭ്യന്തരമന്ത്രി അധ്യക്ഷനായ ഉന്നതസമിതി അംഗീകരിക്കുന്നതോടെ കേരളത്തിന് പണം ലഭിക്കും. നേരത്തെ നല്‍കിയ 600 കോടി രൂപയ്ക്ക് പുറമെ ആണിത്. ഇതോടെ കേന്ദ്രത്തില്‍ നിന്ന് പ്രളയക്കെടുതി നേരിടുന്നതിന് ആകെ ലഭിച്ച തുക 3100 കോടി രൂപയായി.

പ്രളയദുരിതാശ്വാസമായി കേരളം ആവശ്യപ്പെട്ടത് 4800 കോടി രൂപയാണ്. പ്രകൃതി ദുരന്തങ്ങള്‍ സംബന്ധിച്ച ഉന്നതതല സമിതി യോഗം അടിയന്തരമായി വിളിച്ചു ചേര്‍ത്ത് കേരളത്തിന് സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയിന്‍ കേന്ദ്രമന്ത്രി രാജ് നാഥ് സിങിന് കത്തയച്ചിരുന്നു. ഔദ്യോഗിക പ്രഖ്യാപനം മന്ത്രിതല സമിതിയുടെ അംഗീകാരത്തിന് ശേഷമായിരിക്കും.

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തം ആയിരുന്നു കേരളത്തിലുണ്ടായ പ്രളയം. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി വേണ്ട രീതിയില്‍ പരിഗണന നല്‍കിയില്ല എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചിരുന്നു. ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ഏജന്‍സികളുടെയും സൂചിക പ്രകാരം കേരള പുനര്‍നിര്‍മാണത്തിനായി 31,000 കോടി രൂപ ആവശ്യമാണ്. പ്രളയസമയത്ത് രക്ഷാ പ്രവര്‍ത്തനം നടത്തിയതിന് 29 കോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് വ്യോമാസേന കഴിഞ്ഞ ദിവസം കത്തയച്ചതും പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button