റായിപൂര്‍: എട്ട് മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിനൊടുവില്‍ സുരക്ഷാ സേന പിടികൂടി. നാല് സ്ത്രീകളും നാലു പുരുഷന്‍മാരുമടങ്ങുന്ന സംഘമാണ് ഛത്തീസ്ഗഡില്‍ അറസ്റ്റിലായത്. ദന്ദേവാഡയിലെ ഹിരോളിയിലെ നക്‌സല്‍ ക്യാമ്പില്‍ വച്ചായിരുന്നു ഏറ്റുമുട്ടല്‍. അറസ്റ്റിലായവരില്‍ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു. ഫുല്‍ബഗ്ദി, അരണ്‍പൂര്‍ തുടങ്ങിയ അതിര്‍ത്തി പ്രദേശങ്ങളിലും മാവോയിസ്റ്റുകളും സുരക്ഷാ സൈനികരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. 60 ഓളം വരുന്ന സംഘമാണ് പോലീസിന് നേരെ നിറയൊഴിച്ചത്. അരമണിക്കൂറോളം നീണ്ട ഏറ്റുമുട്ടലാണുണ്ടായത്.
Post Your Comments