KeralaLatest News

ലഹരിമരുന്ന് വിതരണം ചെയ്തിരുന്ന യുവാവ് പിടിയില്‍; 60 ലഹരിഗുളികകള്‍ കണ്ടെത്തി

വൈപ്പിന്‍: ജയില്‍പുള്ളികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ലഹരിമരുന്ന് വിതരണം ചെയ്തിരുന്ന യുവാവ് പിടിയില്‍. നായരമ്പലം മാനാട്ടുപറമ്പ് തോട്ടുങ്കല്‍ വിഷ്ണു(20) ആണ് അറസ്റ്റിലായത്. യുവാവില്‍ നിന്നും ലഹരിഗുളികകളും വടിവാളുമായി എക്‌സൈസ് കണ്ടെടുത്തു.
ഇന്നലെ വൈകിട്ട് പറവൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അഗസ്റ്റിന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള സ്‌പെഷല്‍ പട്രോളിങ് സംഘമാണ് ഇയാളെ പിടികൂടിയത്. 60 ലഹരിഗുളികകള്‍ ഇയാളുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തു. കസ്റ്റഡിയിലെടുത്തതോടെ ബാഗില്‍ സൂക്ഷിച്ചിരുന്ന വടിവാള്‍ എടുത്തു പ്രതി ഭീഷണി മുഴക്കി. ബലപ്രയോഗത്തിലൂടെ എക്‌സൈസ് സംഘം ഇയാളെ കീഴടക്കുകയായിരുന്നു.

shortlink

Post Your Comments


Back to top button