റവ ഉപ്പുമാവ് നമ്മള്‍ വീടുകളില്‍ തയാറാക്കാറുണ്ട്. എന്നാല്‍ ആരെങ്കിലും ടൊമാറ്റോ ഉപ്പുമാവ് ട്രൈ ചെയ്തിട്ടുണ്ടോ? വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ തയാറാക്കാന്‍ പറ്റുന്ന ഒരു ബ്രേക്ക്ഫാസ്റ്റാണ് ടൊമാറ്റോ ഉപ്പുമാവ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമുള്ള ടൊമാറ്റോ ഉപ്പുമാവ് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ചേരുവകള്‍ :
1. ചെറുതായി നുറുക്കിയ തക്കാളി – 3/4 കപ്പ്
2. റവ – 1 കപ്പ്
3. എണ്ണ – 2 ടേബിള്‍ സ്പൂണ്‍
4. കടുക് – ഒരു ടീസ്പൂണ്‍
5. ഉഴുന്ന് – 1 ടീസ്പൂണ്‍
6. കറിവേപ്പില – 4 എണ്ണം
7. ചെറുതായി അരിഞ്ഞ ഉള്ളി – അര കപ്പ്
8. മുളക് പൊടി – 1 ടീസ്പൂണ്‍
9. പഞ്ചസാര – 1/2 ടീസ്പൂണ്‍
10. ഉപ്പ് – ആവശ്യത്തിന്
11. ചെറുതായി അരിഞ്ഞ മല്ലിയില – 2 ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം :
തക്കാളി നന്നായി മിക്സിയില്‍ അടിച്ചെടുക്കുക. പാനില്‍ എണ്ണ ചൂടായാല്‍ കടുക് പൊട്ടിക്കുക. ശേഷം ഉഴുന്നും വേപ്പിലയും ചേര്‍ക്കുക. സവാള ചേര്‍ത്ത് നന്നായി ഇളക്കുക. റവ ചേര്‍ത്ത് ഒരു 4 മിനിറ്റ് നന്നായി ഇളക്കുക. ഇതിലേക്ക് തക്കാളി അരച്ചത് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.
ശേഷം ഉപ്പ്, പഞ്ചസാര, മുളകുപൊടി, മല്ലിയില എന്നിവ ചേര്‍ക്കുക. രണ്ട് കപ്പ് വെള്ളം ചേര്‍ത്ത് മൂടി വെച്ച് രണ്ട് മിനിറ്റ് കൂടി വേവിക്കുക. ഉപ്പുമാവ് റെഡി.
Post Your Comments