തിരുവനന്തപുരം: ആശ്രമത്തില്‍ അതിക്രമിച്ച് കടന്ന് വാഹനങ്ങള്‍ തീവച്ച സംഭവത്തില്‍ പൊലീസിന്റെ അന്വേഷണം തൃപ്തികരമാണെന്നും ശരിയായ വിധത്തിലാണ് മുന്നേറുന്നതെന്നും സ്വാമി സന്ദീപാനന്ദഗിരി. ഒരു ഓൺലൈൻ മാധ്യമത്തോടാണ് പ്രതികരണം. തീവയ്പ്പ് നടന്ന് ഒരുമാസമായിട്ടും കേസില്‍ ഇതുവരെ ആരെയും പിടികൂടിയിട്ടില്ല. ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പെട്രോള്‍ പമ്പുകളില്‍ നിന്ന് കുപ്പിയില്‍ പെട്രോള്‍ വാങ്ങി കത്തിക്കാനുപയോഗിച്ചാല്‍ പിടിക്കപ്പെടുമെന്ന് അവര്‍ക്കറിയാം. നഗരത്തിലെ പമ്ബുകളിലെ സി.സി. ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ അക്രമികളെപ്പറ്റി സൂചനയില്ലാതെ പോയത് അതിനാലാണ്. ആശ്രമത്തില്‍ നിന്ന് കണ്ടെത്തിയ റീത്ത് പൂക്കടക്കാര്‍ വിറ്റ റീത്തല്ലെന്നാണ് പൊലീസിന് ബോദ്ധ്യമായിട്ടുള്ളത്. സ്വന്തമായി ചെയ്തതാണ്.
ഫോണ്‍കോളുകള്‍, ഫേസ് ബുക്ക് പോസ്റ്റുകള്‍ തുടങ്ങി പലതരത്തിലുള്ള അന്വേഷണ മാര്‍ഗങ്ങള്‍ പൊലീസ് അവലംബിക്കുന്നുണ്ടെന്നും സ്വാമി പറഞ്ഞു.പഴയ അന്വേഷണ രീതിയല്ലല്ലോ. തെളിവുകളുടെ അടിസ്ഥാനത്തില്‍ ശാസ്ത്രീയ സമീപനമാണ് പൊലീസിന്റേതെന്നും സ്വാമി പറഞ്ഞു. കാമറകള്‍ തകരാറിലാണെന്ന വിവരം ആശ്രമത്തില്‍ നിന്ന് പുറത്തായശേഷം ആരോടെങ്കിലും ഷെയര്‍ ചെയ്തിരുന്നുവോ എന്ന സംശയം മാത്രമാണ് പുറത്താക്കപ്പെട്ട സെക്യൂരിറ്റിയിലുണ്ടായിരുന്നത്.
ആശയപരമായി അയാള്‍ക്ക് ശത്രുതയില്ല. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ പുറത്തു നിന്നുള്ളവരാകാം സംഭവത്തിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.ഇവിടുത്തുകാര്‍ കണ്ണൂരില്‍പോയും അവിടെനിന്നുള്ളവര്‍ ഇവിടെവന്നും ചെയ്യുമെന്നും സ്വാമി കുറ്റപ്പെടുത്തി.
Post Your Comments