കൊട്ടാരക്കര: ശബരിമല വിഷയത്തില്‍ മതവികാരം വ്രണപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയെ കോടതി റിമാന്റ് ചെയ്തു. ഒരു സ്ത്രീയുടെ കാല് കണ്ടാല്‍ വ്രണപ്പെടുന്നതാണോ നിങ്ങളുടെ മതവികാരമെന്ന് മാധ്യമങ്ങളോടും പ്രതിഷേധക്കാരോടും ചോദിച്ച രെഹ്നയ്ക്ക് ജഡ്ജിയുടെ മുന്നിലെത്തിയപ്പോൾ ധൈര്യമെല്ലാം പോയി. അതുവരെ അറസ്റ്റു തനിക്ക് പുല്ലാണെന്ന ഭാവമായിരുന്നു ഇവർ കാട്ടിയിരുന്നത്.
എന്നാല്‍ പുറത്തു കാണിച്ച ധൈര്യമെല്ലാം രഹ്‌നയ്ക്ക് ജയിലിലെത്തിയതോടെ കൈമോശം വന്നു. പത്തനംതിട്ട സിജെഎം കോടതി ജഡ്ജിയുടെ വീട്ടില്‍ രാത്രി എത്തിക്കുന്നതുവരെ ചിരിച്ചും കുശലം പറഞ്ഞുമായിരുന്നു രഹ്‌ന ഇടപ്പെട്ടത്. എന്നാല്‍ 14 ദിവസം റിമാന്‍ഡാണെന്നു ജഡ്ജി വിധിച്ചതോടെ കഥമാറി. പെട്ടെന്ന് പൊട്ടിക്കരഞ്ഞ രഹ്‌ന തനിക്ക് അബദ്ധം പറ്റിയതാണെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും പറഞ്ഞ് പൊട്ടിക്കരഞ്ഞു.
കൊട്ടാരക്കര ജയിലിലേക്ക് എത്തിച്ചപ്പോഴും രഹ്‌ന കരച്ചില്‍ നിര്‍ത്തിയിരുന്നില്ല. ജയിലില്‍ മൂകയായിട്ടാണ് രഹ്‌നയെ കണ്ടത്. സഹതടവുകാര്‍ കൂകിവിളിക്കാന്‍ മത്സരിക്കുകയും കൂടി ചെയ്തതോടെ രഹ്‌നയുടെ നിലതെറ്റിയതായാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് . പത്തനംതിട്ട സിഐ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എറണാകുളം പാലാരിവട്ടത്തെ ബിഎസ്എന്‍എല്‍ ഓഫീസിലെത്തി രഹ്നയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മുന്‍കൂര്‍ജാമ്യം ആവശ്യപ്പെട്ട് രഹ്‌ന ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യം അനുവദിച്ചിരുന്നില്ല. എന്നാല്‍ ഇതിനുശേഷവും രഹനയെ അറസ്റ്റ്ചെയ്തില്ലെന്നു ചൂണ്ടിക്കാട്ടി രാധാകൃഷ്ണ മേനോന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കേസ് പരിഗണിക്കാനിരിക്കവേയായിരുന്നു അറസ്റ്റ്. സുപ്രീംകോടതിയുടെ യുവതീപ്രവേശന വിധിക്കുശേഷം തുലാമാസ പൂജയ്ക്കു നട തുറന്നപ്പോള്‍ ശബരിമല കയറാനെത്തിയ രഹന ഫാത്തിമയ്ക്കു പോലീസ് സംരക്ഷണം നല്‍കിയതു വിവാദത്തിലെത്തിയിരുന്നു.
മുസ്ലീം നാമധാരിയായ ഫെമിനിസ്റ്റിനെ സര്‍ക്കാര്‍ ബോധപൂര്‍വ്വം മലകയറ്റാന്‍ ശ്രമിക്കുകയായിരുന്നെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. തുടര്‍ന്ന് വന്‍ പ്രതിഷേധമാണ് ശബരിമലയില്‍ ഉണ്ടായത്. ഒരു ഘട്ടത്തില്‍ വലിയ രീതിലുള്ള സംഘര്‍ഷാവസ്ഥയിലേക്ക് പോലും കാര്യങ്ങള്‍ എത്തിയിരുന്നു.അതിനിടെ രഹ്നയെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടുള്ള പോലീസിന്റെ അപേക്ഷ കോടതി പരിശോധിക്കും
Post Your Comments