തിരുവനന്തപുരം: റേഷന്‍ ഉല്‍പ്പന്നങ്ങളുടെ വിലയില്‍ വര്‍ദ്ധനവ്. അരിയുടേയും ഗോതമ്പിന്റേയും വിലയിലാണ് വര്‍ദ്ധനവ് ഉണ്ടായിട്ടുള്ളത്. അരിക്കും ഗോതമ്പിനും ഒരു രൂപയുടെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. കൂടാതെ റേഷന്‍ വ്യാപാരികളുടെ മിനിമം കമീഷന്‍ ഉയര്‍ത്തി. 16,000ല്‍ നിന്നും 18,000 രൂപയായാണ് ഉയര്‍ത്തിയത്. ഇതോടെ റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കുന്ന അധിക തുക അന്ത്യോദയ കാര്‍ഡ് ഉടമകള്‍ ഒഴികെയുള്ളവരില്‍ നിന്നും ഈടാക്കും.
അന്ത്യോദയ കാര്‍ഡ് ഉടമകള്‍ അല്ലാത്ത മറ്റ് വിഭാഗങ്ങള്‍ അരി, ഗോതമ്പ്, ആട്ട എന്നിവയുടെ കൈകാര്യ ചിലവായി രണ്ട് രൂപ അധികം നല്‍കണം. ഇതിലൂടെ മിച്ചം വരുന്ന 38.6 കോടി രൂപ സപ്ലൈകോയ്ക്ക് നല്‍കാനും തീരുമാനമായി. വാതില്‍പ്പടി വിതരണത്തില്‍ സപ്ലൈകോയ്ക്ക് ഉണ്ടാകുന്ന അധിക ചിലവ് ക്രമീകരിക്കുന്നതിനാണിത്. മന്ത്രിസഭാ യോഗത്തിലാണ് പുതിയ തീരുമാനങ്ങള്‍ കൈക്കൊണ്ടത്.
Post Your Comments