തിരുവനന്തപുരം : പിറവം പള്ളിക്കേസില്‍ ഹൈക്കോടതി ചോദ്യങ്ങളുന്നയിച്ചതിനെ വിമര്‍ശനമായി കാണേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹൈക്കോടതി ചോദ്യങ്ങള്‍ ചോദിക്കുകയാണ് ചെയ്തത്. കേസിൽ കോടതിയലക്ഷ്യ അപേക്ഷ സുപ്രീംകോടതിതന്നെ തള്ളിയിട്ടുള്ളതാണെന്നും സമവായ ചര്‍ച്ചകള്‍ സുപ്രീംകോടതി തന്നെ അംഗീകരിച്ചിട്ടുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പിറവം പള്ളിക്കേസില്‍ സംസ്ഥാനസര്‍ക്കാര്‍ കക്ഷിയല്ല. കാര്യങ്ങള്‍ വിശദമായി മനസിലാക്കാന്‍ ജഡ്ജിമാര്‍ ചോദ്യം ചോദിക്കുന്നത് കോടതി നിലപാടാണെന്ന് പറയാനാവില്ല. പിന്നീട് വരുന്ന കോടതി ഉത്തരവില്‍ അതുണ്ടാകില്ല. മാധ്യമങ്ങള്‍ ഇക്കാര്യം മനസിലാക്കണം. കോടതി ചോദിച്ച ചോദ്യങ്ങള്‍ക്ക് അഡ്വക്കറ്റ് ജനറല്‍ മറുപടി നല്കിയിട്ടുണ്ട്. കോടതി ഉത്തരവ് പുറത്തുവന്നിട്ടുമില്ല.
സുപ്രീം കോടതി ഈ മാസം 19നു പിറവം പള്ളികേസില്‍ കോടതിയലക്ഷ്യനടപടി നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഓര്‍ത്തഡോക്‌സ് സഭയാണ് ചീഫ് സെക്രട്ടറിയെ എതിര്‍കക്ഷിയാക്കി കോടതിയെ സമീപിച്ചിരുന്നത്. എം.കെ. ജോര്‍ജും കൂട്ടരും കോടതിവിധി നടപ്പാക്കുന്നില്ലെന്ന് കാണിച്ച് ല്‍കിയ ഹര്‍ജി സമവായചര്‍ച്ച നടക്കുന്നെന്ന് കാട്ടി 2019 മാര്‍ച്ചിലേക്ക് മാറ്റിയെന്നും സമവായചര്‍ച്ചകള്‍ സുപ്രീംകോടതി അംഗീകരിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments