KeralaLatest News

മന്ത്രിസഭയില്‍ നിര്‍ണായക തീരുമാനങ്ങള്‍ പതിനാല് പാലങ്ങളുടെ ടോള്‍ പിരിവ് അവസാനിപ്പിക്കും

തിരുവനന്തപുരം: 14 പാലങ്ങളുടെ ടോള്‍ പിരിവ് അവസാനിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനം. അരൂര്‍-അരൂര്‍ക്കുറ്റി, പുളിക്കക്കടവ്, പൂവത്തും കടവ്, ന്യൂ കൊച്ചിന്‍ , തുരുത്തിപ്പുറം-കോട്ടപ്പുറം, കൃഷ്ണന്‍കോട്ട, കടലുണ്ടിക്കടവ്, മുറിഞ്ഞപുഴ, മായന്നൂര്‍, തുടങ്ങി 14 പാലങ്ങളുടെ ടോള്‍ പിരിവ് നിര്‍ത്താന്‍ മന്ത്രിസഭയില്‍ തീരുമാനമായി. സംസ്ഥാനത്തെ റേഷന്‍ ചില്ലറ വ്യാപാരികളുടെ കമ്മീഷന്‍ പാക്കേജ് പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി എ.എ.വൈ ഒഴികെയുളള എല്ലാ വിഭാഗങ്ങള്‍ക്കും അരി, ഗോതമ്പ്, ആട്ട എന്നിവയുടെ കൈകാര്യ ചെലവ് ഒരു രൂപയില്‍ നിന്ന് രണ്ടു രൂപയായി വര്‍ധിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതുവഴി മിച്ചം വരുന്ന 38.6 കോടി രൂപ വാതില്‍പ്പടി വിതരണത്തില്‍ സപ്ലൈകോയ്ക്ക് ഉണ്ടാകുന്ന അധികച്ചെലവ് ക്രമീകരിക്കുന്നതിനായി നല്‍കും.

സൈനിക സേവനത്തിനിടെ മരണപ്പെടുന്ന സൈനികരുടെ ആശ്രിതര്‍ വാങ്ങുന്ന ഭൂമിയുടെ രജിസ്‌ട്രേഷന്‍ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും ഇളവ് ചെയ്യും.കോര്‍പ്പറേഷനില്‍ അഞ്ച് സെന്റ്, മുനിസിപ്പാലിറ്റിയില്‍ പത്ത് സെന്റ്, പഞ്ചായത്തില്‍ ഇരുപത് സെന്റ് എന്ന പരിധി അനുസരിച്ചാണ് ഇളവ് ലഭിക്കുക. പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികളുടെ ബോട്ടുകള്‍ക്കുണ്ടായ നഷ്ടത്തിന് പരിഹാരമായി 3.25 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിക്കാനും തീരുമാനമായി. ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റ പാനലിന് മന്ത്രിസഭ അംഗീകാരം നല്‍കി. മനോജ് എബ്രഹാമിനെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് പദവിയിലേക്ക് സ്ഥാനക്കയറ്റത്തിനുളള പാനലില്‍ ഉള്‍പ്പെടുത്തി. 1994 ഐ.പി.എസ് ബാച്ചിലുള്ള ആളാണ് ഇദ്ദേഹം. ഐ.എ.എസ് ബാച്ചിലെ രാഷേജ് കുമാര്‍ സിഹ്ന, സഞ്ജയ് ഗാര്‍ഗ്, എക്‌സ്. അനില്‍ എന്നിവര്‍ക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കാനും തീരുമാനമായി.

shortlink

Post Your Comments


Back to top button