കോഴിക്കോട്: ലോക റെക്കോഡ് നേട്ടം സ്വന്തമാക്കി കോഴിക്കോട്. ജില്ലയില്‍ നടത്തിയ ക്വിസ് ഫെസ്റ്റിവലാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഗവ. മെഡിക്കല്‍ കോളേജില്‍ നവംബര്‍ ഒമ്പതുമുതല്‍ നാലു ദിവസങ്ങളിലായി നടന്ന റിവര്‍ബരേറ്റ് 12.0 ക്വിസ് ഫെസ്റ്റിവലിനാണ് ലാക ക്വിസിങ്ങിലെ ഔദ്യോഗിക സംഘടനയായ ക്വിസിങ് അസോസിയേഷന്‍ (ഐ.ക്യു.എ.) റെക്കോഡ് ലഭിച്ചത്. ലണ്ടനാണ് ഐക്യുഎ യുടെ ആസ്ഥാനം.
ഏറ്റവുമധികം ഓണ്‍ സ്റ്റേജ് ക്വിസ് മത്സരങ്ങള്‍ നടത്തിയതിനുള്ള അംഗീകാരമാണ് കോഴിക്കോടിനെ തേടിയെത്തിയത്. നൂറ് ഓണ്‍ലൈന്‍ ക്വിസുകളും 25 സ്റ്റേജ് ക്വിസുകളും ഉള്‍പ്പെടുത്തിയ പരിപാടിയില്‍ കേരളത്തിനകത്തും പുറത്തുമായി രണ്ടായിരത്തിലധികം മത്സരാര്‍ഥികള്‍ പങ്കെടുത്തിരുന്നു.
ഐ.ക്യു.എ. ഏഷ്യാ ഡയറക്ടരുടെ സാക്ഷ്യപത്രം ക്വിസ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ സംസ്ഥാന രക്ഷാധികാരി കമാല്‍ വരദൂര്‍, കളക്ടര്‍ ശീറാം സാംബശിവറാവുവിന് കൈമാറി. ഇന്റര്‍നാഷണല്‍ ക്വിസിങ് അസോസിയേഷന്‍ ദക്ഷിണേന്ത്യാ ഡയറക്ടര്‍ സ്‌നേഹജ് ശ്രീനിവാസിന്റെ എം. റഷീദ് എന്നിവര്‍ പങ്കെടുത്തു.
ജില്ലാ ഭരണകൂടം, റെയ്സ് അക്കാദമി എന്നിവയുടെ സഹകരണത്തോടെ ക്യു ഫാക്ടറിയും മെഡിക്കല്‍ കോളേജും ചേര്‍ന്നാണ് റിവര്‍ബരേറ്റ് സംഘടിപ്പിച്ചത്.
Post Your Comments