ശ്രീനഗര്‍: കസബിന്റെ ബാല്യകാല സുഹൃത്തായ ലഷ്‌കര്‍ കമാന്‍ഡറെ വധിച്ചു. ബുധനാഴ്ച കശ്മീരിലെ ബഡ്ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലാണ് നിരവധി ഭീകരാക്രമണക്കേസുകളില്‍ പ്രതിയായ പാകിസ്താനി ഭീകരനും ലഷ്‌കറെ തൊയിബ കമാന്‍ഡറുമായ അബു ഹന്‍സുള്ള എന്ന നവേദ് ജട്ടിനെ സുരക്ഷാ സേന വധിച്ചത്. കൊല്ലപ്പെട്ടത് പാകിസ്താന്‍ പൗരനായതിനാല്‍ ഔദ്യോഗിക നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം വിട്ടുകൊടുക്കുമെന്ന് കശ്മീര്‍ ഡി.ജി.പി. ദില്‍ബാഗ് സിങ് പറഞ്ഞു.
മാധ്യമപ്രവര്‍ത്തകന്‍ ഷുജാത്ത് ബുഖാരിയുടെ കൊലപാതകമടക്കം അനേകം കേസുകളിലെ പ്രതിയായ ഇയാള്‍ പാകിസ്താനിലെ മുള്‍ട്ടാന്‍ സ്വദേശിയായ ജട്ട് മുംബൈ ഭീകരാക്രമണകേസ് പ്രതി അജ്മല്‍ കസബിന്റെ ബാല്യകാല സുഹൃത്തുകൂടിയാണ്. ആക്രമണത്തില്‍ ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്ന മറ്റൊരു ഭീകരനെയും വധിച്ചു. നവേദ് ജട്ടിന്റെ മരണവിവരം പാകിസ്താനെ അറിയിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന് കത്തെഴുതിയിട്ടുണ്ട്.
കൊടും ഭീകരരുടെ പട്ടികയിലുള്‍പ്പെട്ട ഇയാളെ പിടികൂടാന്‍ അധികൃതര്‍ കുറേ നാളുകളായ ശ്രമിക്കുന്നുണ്ടെങ്കിലും പലപ്പോഴും അയാള്‍ രക്ഷപെടുകയായിരുന്നു. കശ്മീര്‍ താഴ്വരയില്‍ ഒരു വര്‍ഷത്തിലേറെയായി നടക്കുന്ന ഭീകര പ്രവര്‍ത്തനങ്ങളില്‍ മുഖ്യകണ്ണിയായ ജട്ട് ആറുതവണ അന്വേഷണ സംഘത്തിന്റെ പിടിയില്‍നിന്ന് രക്ഷപെടുകയായിരുന്നു. ബഡ്ഗാമിലെ ഛത്തേര്‍ഗാം ഖുത്പോരയിലെ ഒരു വീടാണ് ജട്ടിന്റെ ഒളിയിടമെന്ന് കണ്ടെത്തിയ കശ്മീര്‍ പോലീസിന്റെ പ്രത്യേക ദൗത്യസംഘം ബുധനാഴ്ച രാവിലെയാണ് ഏറ്റുമുട്ടല്‍ നടത്തിയത്.
Post Your Comments