![virus](/wp-content/uploads/2018/06/nipah-10.png)
കൊച്ചി: സംസ്ഥാനത്ത് വീണ്ടും കരിമ്പനി അഥവാ കാലാ അസർ രോഗം വ്യാപകമാകുന്നു. കുന്നത്തുനാട് താലൂക്കിലെ വേങ്ങൂർ പഞ്ചായത്തിൽ പൊങ്ങൻചുവട് ആദിവാസി കുടിയിലാണ് കരിമ്പനി റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ആരോഗ്യവകുപ്പ് നടത്തിയ മെഡിക്കൽ ക്യാംപിൽ ഏ ക്യു 32 കാർഡ് ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.
രോഗം ബാധിച്ചയാൾക്ക് ചികിത്സയും യാത്രാസൗകര്യവും ഉറപ്പാക്കാൻ ആരോഗ്യവകുപ്പിനെയും പട്ടികവർഗ്ഗ വികസന വകുപ്പിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ലിഷ്മീനിയ എന്ന പരാദം ഉണ്ടാക്കുന്ന രോഗമാണ് കരിമ്പനി അഥവാ കാലാ അസർ. ഒരു പ്രത്യേകതരം ചെള്ള്(മണലീച്ച) കടിക്കുന്നതിലൂടെയാണ് രോഗം പരക്കുന്നത്. കൈകൾ, കാലുകൾ, കാൽപ്പാദം, മുഖം, വയർ എന്നിവിടങ്ങളിലെല്ലാം രോഗബാധയെത്തുടർന്ന് കറുത്ത നിറം പരക്കാറുണ്ട്. അതുകൊണ്ടാണ് ഇതിനെ കരിമ്പനി അഥവാ കാലാ അസർ എന്നുവിളിക്കുന്നത്.
Post Your Comments