കൊച്ചി : ഗജ കൊടുങ്കാറ്റിന്‍റെ നാശത്തില്‍ നിന്ന് കരകയറുന്നതിനായി തമിഴ്‌നാടിന് സഹായം നല്‍കിയ കേരള സര്‍ക്കാരിന് നന്ദി അറിയിച്ച് പ്രശസ്ത തമിഴ് നടന്‍ വിജയ് സേതുപതി. കൊടുങ്കാറ്റ് ബാധിച്ചവര്‍ക്കായി അടുത്ത ദിവസം തന്നെ ദുരിതാശ്വാസ സാമഗ്രികള്‍ അയക്കുകയും പിന്നീട് പത്തുകോടി പ്രഖ്യാപിക്കുകയും ചെയ്ത മുഖ്യമന്ത്രിയുടെ നടപടിയെ നന്ദിയോടെയും സന്തോഷത്തോടെയും നമസ് കരിക്കുന്നുവെന്നാണ് സേതുപതി ഫെയ്സ് ബുക്കില്‍ വ്യക്തമാക്കിയത്.
വിജയ് സേതുപതിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റ്
‘കൊടുങ്കാറ്റിനാല്‍ ബാധിക്കപെട്ട അടുത്ത ദിവസം തന്നെ ദുരിതാശ്വാസ സാമഗ്രികള്‍ അയച്ചത് കൂടാതെ തമിഴരുടെ ദുഖത്തെ തുടയ്ക്കുന്ന വിധത്തില്‍ ഇപ്പോള്‍ പത്തുകോടി രൂപ ദുരിതാശ്വാസത്തുകയും പ്രഖ്യാപിച്ച പിണറായി വിജയന്‍ അവര്‍കളുടെ സാഹോദര്യ മനസ് കണ്ട് സന്തോഷത്തോടും നന്ദിയോടും വണങ്ങുന്നു’
– വിജയ് സേതുപതി.
Post Your Comments