തെലങ്കാന: തെരഞ്ഞെടുപ്പ് അടുത്തതോടെ വോട്ട് പിടിക്കാന്‍ നെട്ടോട്ടമോടുകയാണ് സ്ഥാനാര്‍ത്ഥികള്‍. പ്രചാരണങ്ങളും വാഗ്ദാനങ്ങളും കൊഴുക്കുമ്പോള്‍ എന്തും ചെയ്ത് വോട്ട് പിടിക്കാന്‍ ഇറങ്ങിയിരിക്കുകയാണവര്‍. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഒരു വീഡിയോയിലാണ് സ്ഥാനാര്‍ത്ഥികള്‍ വോട്ട് പിടിക്കാന്‍ പെടാപ്പാട് പെടുന്ന ദൃശ്യങ്ങള്‍ പുറത്തായത്. തെലങ്കാനയിലെ രാഷ്ട്ര സമിതി (ടി ആര്‍ എസ്) സ്ഥനാര്‍ത്ഥിയുടേതാണ് വീഡിയോ.
വോട്ടര്‍മാരുടെ മുടിയും താടിയും വെട്ടികൊടുത്തും കുളിപ്പിച്ചുമാണ് സ്ഥാനാര്‍ത്ഥികള്‍ വോട്ടു പിടിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. എന്നാല്‍ വോട്ട് പിടിക്കാനായി മലവിസര്‍ജനം നടത്തിയ കുട്ടിയെ പിന്‍ഭാഗവും ഇയാള്‍ വൃത്തിയാക്കി. ഈ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വൃത്തിയാക്കലിനോടൊപ്പം ഇവര്‍ ജയ് തെലങ്കാന, കാര്‍ ചിഹ്നത്തില്‍ വോട്ട് ചെയ്യുക തുടങ്ങിയ മുദ്രാവാക്യങ്ങളും വിളിക്കുന്നുണ്ട്.
ക്യാമറക്ക് മുന്നില്‍ പോസ് ചെയ്തുകൊണ്ടാണ് സ്ഥാനാര്‍ത്ഥിയുടെ വൃത്തിയാക്കല്‍. അധികാരം തിരികെ പിടിക്കാന്‍ ഇതിന് മുമ്പും കുളിപ്പിച്ച് കൊടുക്കലും മുടിവെട്ടലും സ്ഥാനാര്‍ഥികള്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞമാസവും മുടിവെട്ടികൊടുക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
https://www.facebook.com/chsushil.rao/videos/2197133780560862/
അതേസമയം വോട്ടര്‍മാരുടെ കാല് തൊട്ടും, അവര്‍ക്ക് ഭക്ഷണം വാരിക്കൊടുത്തും നിയമസഭാസ്പീക്കര്‍ മധുസൂധനന്‍ ചാരി വോട്ടു പിടിക്കുന്ന ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. ഭുപ്പല്‍പ്പള്ളി മണ്ഡലത്തിലാണ് അദ്ദേഹം മത്സരിക്കുന്നത്. ഡിസംബര്‍ ഏഴിനാണ് തെലങ്കാനയില്‍ തെരഞ്ഞെടുപ്പ്. ഡിസംബര്‍ 11നാണ് ഫല പ്രഖ്യാപനം.
Post Your Comments