
ജമ്മു കാശ്മീർ: കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ കശ്മീരില്‍ കൊല്ലപ്പെട്ടവരുടെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത്. 2009 മുതല്‍ 2018 വരെയുള്ള കണക്കുകള്‍ പ്രകാരം വിവിധ സംഘര്‍ഷങ്ങളിലായി ജമ്മുവില്‍ 3250 ഓളം പേരും 2018 ല്‍ 529 പേരുമാണ് കൊല്ലപ്പെട്ടത്. മാത്രമല്ല ഓരോ വര്‍ഷവും കാശ്മീരില്‍ ശരാശരി 325 പേര് കൊല്ലപ്പെടുന്നുണ്ടെന്നാണ് പഠനങ്ങള്‍ വിശദീകരിക്കുന്നത്. അതായത് ഓരോ ദിവസവും ഒരാള്‍ വീതം ജമ്മുവിന്റെ തണുത്ത താഴ്വരയില് മരിച്ചു വീഴുന്നു.
2009 തില്‍ 365 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. എന്നാല്‍ 2010 ല്‍ വിദ്യാര്‍ത്ഥിയായ തുഫൈല്‍ മട്ടുവിന്റെ കൊലപാതകത്തോടെ കാശ്മീര്‍ മുമ്പെങ്ങുമില്ലാത്ത രൂപത്തില്‍ പ്രതിഷേധങ്ങള്‍ കൊണ്ട് ആളിക്കത്തി. യുവാക്കള്‍ പ്രതിഷേധങ്ങളുമായി തെരുവിലിറങ്ങിയ
വര്‍ഷമായിരുന്നു അത്.
2011 അവസാനിച്ചത് 56 നിഷ്കളങ്കരായ ജനങ്ങളുടെ മരണത്തിലാണ് അവസാനിച്ചിരുന്നത്. കൂടാതെ ഇതേ വര്‍ഷമാണ് മനുഷ്യാവകാശ സംഘടനകള്‍ നിരവധി പേരറിയാത്ത ഖബറുകള്‍ കാശ്മീര്‍ താഴ്വരയില് കണ്ടെത്തുന്നത്. ഏകദേശം 6217 ഖബറുകളാണ് കാശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ കാണപ്പെട്ടത്.
അതേസമയം 2012 ല്‍ സാധാരണ ജനങ്ങളുടെ മരണത്തില്‍ നേരിയ കുറവ് കാണപ്പെട്ടു. എന്നാല്‍ 204 പേര് ആണ് 2013 ല്‍ കൊല്ലപ്പെട്ടത്. തെരഞ്ഞെടുപ്പ് നടന്ന വര്‍ഷമായിരുന്നു 2014. എങ്കിലും 99 മിലിറ്റന്റുകള്ക്കും 82 സര്‍ക്കാര്‍ സേനയില്‍പ്പെട്ടവര്‍ക്കും ജീവന് നഷ്ടമായി.
പ്രതിഷേധത്തിന്റെ ഭാഗമായി നിരവധി യുവാക്കള്‍ തോക്കെടുക്കുകയും പോരാടുകയും 2015 ല്‍ 219 പേര് കൊല്ലപ്പെട്ടു. തൊട്ടടുത്ത വര്‍ഷം താഴ്വര വളരെ പ്രക്ഷുബ്ദമായ വര്‍ഷമായിരുന്നു. നിരവധി കാശ്മീരി യുവാക്കള്‍ ബുര്‍ഹാന്‍ വാനിയെ പിന്തുടര്ന്ന് തോക്കെടുത്ത് സൈന്യത്തിനെതിരെ പോരാടുകയും 138 മിലിറ്റന്റുകളും 145 കാശ്മീരികളും 100 സര്‍ക്കാര്‍ സേന അംഗങ്ങളും 2016 ല്‍ കൊല്ലപ്പെട്ടു.
2017 ല്‍ 441 പേര് വിവിധ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടു. നിലവിലുള്ള കാശ്മീരിലെ എല്ലാ റെക്കോര്‍ഡുകളെയും തിരുത്തി കുറിച്ചുകൊണ്ട് 2018 നവംബര്‍ മാസം വരെയുള്ള കണക്കുകള്‍ പ്രകാരം 529 പേരാണ് കാശ്മീരില്‍ കൊല്ലപ്പെട്ടത്.
Post Your Comments