തിരുവനന്തപുരം : ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ സിപിഐ സംസ്ഥാന കൗൺസിലിൽ വിമർശനം. ശബരിമല യുവതി പ്രവേശന വിധി നടപ്പാക്കാൻ മുഖ്യമന്ത്രി അനാവശ്യ തിടുക്കം കാട്ടി. ആദ്യ ഘട്ടത്തിൽ കൂടിയാലോചനകൾ ഉണ്ടായില്ല. ആക്ടിവിസ്റ്റുകൾ കയറുന്നതു സമ്പന്ധിച്ച പ്രസ്താവനകൾ ആശയകുഴപ്പമുണ്ടാക്കിയെന്നും വനിത പോലീസിനെ വിന്യസിക്കുമെന്ന ഡിജിപിയുടെ പരാമർശം അനവസരത്തിലെന്നും വിമർശനം.
Post Your Comments