കാത്തിരിപ്പിന് തിരശ്ശീല വീണു. റിയല്‍മി യു1 ഇന്ത്യന്‍ വിപണിയിൽ. 9:5:9 ആസ്‌പെക്ട് റേഷ്യോയില്‍ 2340×1080 6.3 ഇഞ്ച് എല്‍സിഡി വാട്ടര്‍ ഡ്രോപ്പ് സ്റ്റൈല്‍ നോച്ച് ഡിസ്‌പ്ലേ, മീഡിയടെക് ഹെലിയോ പി70 പ്രൊസസര്‍ 13 എംപി 2 എംപി ക്യാമറയും 25 എംപി ഫ്രണ്ട് ക്യാമറ 3,500 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന സവിശേഷതകള്‍. ആന്‍ഡ്രോയിഡ് ഓറിയോ 8.1ലായിരിക്കും ഫോണ്‍ പ്രവര്‍ത്തിക്കുക.
ഡിസംബര്‍ 5 മുതല്‍ ആമസോണ്‍ ഇന്ത്യയില്‍ വില്‍പ്പന തുടങ്ങുന്ന ഫോണിന്റെ പ്രീ ബുക്കിംഗ് ആരംഭിച്ചു. 3 ജിബി റാം 32 ജിബി സ്റ്റോറേജിന് 11,999 രൂപയും 4 ജിബി റാം 64 ജിബി സ്റ്റോറേജിന് 14,999 രൂപയുമാണ് വില(മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബി വരെ വര്‍ധിപ്പിക്കാം ).കറുപ്പ്, നീല, ഗോള്‍ഡ് എന്നീ മൂന്ന് നിറങ്ങളില്‍ ഫോണ്‍ ലഭിക്കും.
Post Your Comments