കൊച്ചി: മതവികാരം വ്രണപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ രഹ്ന ഫാത്തിമയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അയ്യപ്പ ഭക്തരുടെ വികാരം വ്രണപ്പെടുത്തിയ കേസില്‍ പത്തനംതിട്ട പൊലിസ് ആണ് ഇവരെ ഇന്നലെ അറസ്റ്റ് ചെയ്തത്. കോട്ടയം തൃക്കൊടിത്താനം സ്വദേശി ആര് രാഘാകൃഷ്ണ മേനോൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മതവിശ്വാസത്തെ അവഹേളിക്കാന്‍ ശ്രമിച്ചെന്നും സാമൂഹ്യ മാധ്യമങ്ങള്‍ വഴി മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചെന്നുമാണ് ഇയാൾ പരാതി നൽകിയത്. ശബരിമലയിൽ യുവതികൾക്ക് പ്രവേശിക്കാം എന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ രഹ്ന ഫാത്തിമ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ എത്തിയിരുന്നു. എന്നാൽ ഭക്തരുടെ പ്രതിഷേധത്തെ തുടർന്ന് ശബരിമല കയറാൻ കഴിഞ്ഞിരുന്നില്ല.
Post Your Comments