തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തി പ്രതിഷേധവുമായി പ്രതിപക്ഷം. ചോദ്യോത്തര വേള തടസ്സപ്പെടുത്തുന്ന രീതിയില്‍ ശബരിമല വിഷയം പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തുന്നുണ്ട്. സര്‍ക്കാര്‍ നീതി പാലിക്കുകയെന്ന പ്ലെക്കാര്‍ഡുമായാണ് പ്രതിപക്ഷം സഭയില്‍ എത്തിയത്. അതേസമയം സഭയില്‍ പിസി ജോര്‍ജ് എത്തിയത് കറുപ്പ് വസ്ത്രമണിഞ്ഞാണ്. ബിജെപിയുടെ ഏക അംഗമായ ഒ രാജഗോപാലും കറുപ്പണിഞ്ഞാണ് എത്തിയത്.
ശബരിമലയെ കലാപഭൂമിയാക്കുന്ന സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിക്കാനാണ് പിസി ജോര്‍ജിന്റെ തീരുമാനം. ഹൈക്കോടതിയുടെ ആയോഗ്യതയെ സുപ്രീംകോടതിയുടെ സ്റ്റേയിലൂടെ മറികടന്ന കെ എം ഷാജിയും സഭയിലെത്തി. കൈയടിയോടെയാണ് ഷാജിയെ പ്രതിപക്ഷം സ്വീകരിച്ചത്. ചോദ്യോത്തര വേളയില്‍ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെയാണ് ബഹളം ആരംഭിച്ചത്.
മുഖ്യമന്ത്രി ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തുടങ്ങിയപ്പോള്‍ തന്നെ മുദ്രാവാക്യം വിളി തുടങ്ങി. പൊലീസ് രാജ് അവസാനിപ്പിക്കണമെന്നും സിപിഐഎം കള്ളക്കളി നിര്‍ത്തണമെന്നും പ്രതിപക്ഷം പറഞ്ഞു.ചോദ്യോത്തര വേളയുമായി സഹകരിക്കണമെന്ന് സ്പീക്കര്‍ അഭ്യര്‍ത്ഥിച്ചു. പ്ലക്കാര്‍ഡുമായി സ്പീക്കറുടെ ഡയസിന് മുന്നിലാണ് പ്രതിപക്ഷാംഗങ്ങള്‍. പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുകയാണ്. പ്രതിപക്ഷ ബഹളം ഗൗനിക്കാതെ മുഖ്യമന്ത്രി ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ്.
Post Your Comments