കാന്‍ബെറ: പൈലറ്റ് ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് വിമാന 50 കിലോമീറ്ററോളം ലക്ഷ്യം തെറ്റി പറന്നു. നവംബര്‍ എട്ടിന് ഓസ്ട്രേലിയയിലെ ടാസ്മേനിയയിലാണ് സംഭവം നടന്നത്. ഡേവണ്‍പോര്‍ട്ടില്‍നിന്ന് കിങ് ഐലന്‍ഡിലേക്കുള്ള പോവുകയായിരുന്ന വോര്‍ടെക്സ് എയറിന്റെ പൈപ്പര്‍ പി.എ.-31 വിമാനമാണ് ലക്ഷ്യമില്ലാതെ പറന്നത്.
അതേമയം പൈലറ്റ് മാത്രമെ വിമാനത്തിലുണ്ടായിരുന്നുള്ളൂ. കിങ് ദ്വീപ് പിന്നിട്ടിട്ടും വിമാനം 50 കിലോമീറ്ററോളം ദ്വീപിനുമുകളിലൂടെ പറന്നതായി ഓസ്‌ട്രേലിയന്‍ ഗതാഗതസുരക്ഷാ ബ്യൂറോ (എ.ടി.എസ്.ബി.) പറഞ്ഞു. കൂടാതെ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞവര്‍ഷമാണ് കിങ് ഐലന്‍ഡിലേക്കുള്ള യാത്രയ്ക്കിടയില്‍ വിമാനം തകര്‍ന്നു വീണത്. അപകടത്തെ തുടര്‍ന്ന് അഞ്ച് പേര്‍ മരിച്ചു.
Post Your Comments