Latest NewsKerala

ഇന്നു മുതല്‍ നിയമസഭയില്‍ ബിജെപിക്ക് ഒപ്പമാണ്; സഭയില്‍ കറുപ്പണിഞ്ഞെത്തിയതില്‍ പ്രതികരണവുമായി പി.സി ജോര്‍ജ്

തിരുവനന്തപുരം: നിയമസഭയില്‍ കറുപ്പ് വേഷമണിഞ്ഞെത്തിയതില്‍ പ്രതികരണവുമായി പി. സി. ജോര്‍ജ്. ഇന്നു മുതല്‍ നിയമസഭയില്‍ ബിജെപിക്ക് ഒപ്പമാണെന്നും അയ്യപ്പ ഭക്തരോടുള്ള പിന്തുണ കാണിക്കാനാണ് കറുപ്പ് വേഷമണിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല യുവതിപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധ സൂചനയിട്ടാണ് അദ്ദേഹം കറുപ്പണിഞ്ഞ് എത്തിയത്.

ഇന്നലെയാണ് സഭാസമ്മേളനം ഔദ്യോഗികമായി ആരംഭിച്ചത്. 13 ദിവസമാണ് സഭ സമ്മേളിക്കുന്നത്. ആദ്യദിവസമായ ചൊവ്വാഴ്ച പി.ബി. അബ്ദുള്‍ റസാഖിന് ചരമോപചാരം അര്‍പ്പിക്കുന്നതല്ലാതെ മറ്റു നടപടികള്‍ ഉണ്ടായിരുന്നില്ല. ബിജെപിയുടെ ഏക അംഗമായ ഒ രാജഗോപാലും സഭയില്‍ കറുപ്പണിഞ്ഞാണ് എത്തിയത്. ശബരിമലയുടെ പരിപാവനത നിലനിര്‍ത്താന്‍ ബിജെപിയാണ് ശക്തമായ നിലപാട് എടുത്തതെന്നും കോണ്‍ഗ്രസിന് വലിയ സത്യസന്ധത ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

പിണറായിയുടെ നേതൃത്തിലുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിശ്വാസികളെ അടിച്ച് തകര്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം വസ്ത്രമുടുക്കാതെ റോഡിലൂടെ നടക്കുന്ന സ്ത്രീകള്‍ക്ക് അയ്യപ്പനെ കാണാന്‍ പൊലീസ് സംരക്ഷണം കൊടുക്കുന്നു. ഈ വൃത്തികേട് കാണിക്കുന്ന ഇടതുപക്ഷവുമായി യാതൊരു ബന്ധവുമില്ലെന്നും പി.സി ജോര്‍ജ്ജ് നേരത്തെ പറഞ്ഞിരുന്നു. ബിജെപി സഹകരണത്തില്‍ മഹാപാപമില്ലെന്നും പി. സി. ജോര്‍ജ് നേരത്തെ പ്രതികരിച്ചിരുന്നു.

നിയമസഭാ സമ്മേളനത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷം. ചോദ്യോത്തര വേള തടസ്സപ്പെടുത്തുന്ന രീതിയില്‍ ശബരിമല വിഷയം പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തുകയാണ്. മുഖ്യമന്ത്രി ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നത് കേള്‍ക്കാന്‍ കൂടി ക്ഷമ കാണിക്കാതെ കൂകി വിളിച്ചും ബഹളം വെച്ചും പ്രതിപക്ഷം തങ്ങളുടെ പ്രതിഷേധം അറിയിക്കുകയാണ്. സര്‍ക്കാര്‍ നീതി പാലിക്കുകയെന്ന പ്ലെക്കാര്‍ഡുമായാണ് പ്രതിപക്ഷം സഭയില്‍ എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button