തിരുവനന്തപുരം: രാഖി കെട്ടി തിരുവന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ പോയപ്പോള്‍ ഉണ്ടായ ദുരനുഭവം തുറന്നു പറഞ്ഞു വിദ്യാർത്ഥിനി.സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാന്‍ വേണ്ടി എത്തിയ തന്നോട് രക്ഷാബന്ധന്‍ അഴിച്ചു മാറ്റാന്‍ ഒരാള്‍ ആവശ്യപ്പെട്ടുവെന്നും, അതിന് തയ്യാറാവാത്തതിനെ തുടര്‍ന്ന് മോശമായി പെരുമാറിയെന്നും വ്യക്തമാക്കി പൂജാ കൃഷ്ണനാണ് ഫേസ്ബുക്കില്‍ കുറിപ്പെഴുതിയത്. ശബരിമലയില്‍ സ്ത്രീ സമത്വമുണ്ടാക്കുന്നതിന് ശ്രമിക്കുന്നവര്‍ ആദ്യം രാഖി കെട്ടിയ പെണ്ണിന് യൂണിവേഴ്‌സിറ്റി കോളേജില്‍ കേറാനുള്ള അവകാശം നേടിത്തരൂ എന്നും പൂജ പറയുന്നു.
കോളേജ് വിട്ടു ബഹുദൂരം എത്തിയ ശേഷമാണു താൻ ഈ കുറിപ്പെഴുതുന്നതെന്നും തന്നെ അവർ ബഹുദൂരം പിന്തുടരുന്നുണ്ടായിരുന്നുവെന്നും പെൺകുട്ടി ഭയത്തോടെ ഓർക്കുന്നു. പൂജയുടെ ഫേസ്‌ബുക്ക് പോസ്റ്റ് കാണാം: ജെ എൻ യുവിലെയും ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലേയും എബിവിപിയുടെ തേർവാഴ്ചയെ പറ്റി പറഞ്ഞു രോധിക്കാറുള്ള എന്റ്റെ കമ്യൂണിസ്റ്റ് സുഹൃത്തുക്കൾക്ക് ഞാനിത് സമർപ്പിക്കുന്നു
ഇന്ന് ഏകദേശം അര മണിക്കൂർ മുൻപ് കുറച്ച് സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്ത് വാങ്ങാൻ ഞാനും എന്റെ സുഹൃത്തും കൂടി യൂണിവേഴ്സിറ്റി കോളേജിൽ പോകുകയുണ്ടായി. പൊതുവേ സജീവ രാഷ്ട്രീയത്തിൽ സാന്നിധ്യമൊന്നുമില്ലാത്ത ഞാൻ കൈയിൽ ഒരു രക്ഷാബന്ധൻ എന്ന മാരകായുധം കെട്ടിയിരുന്നു , ഇത് കണ്ട, സാമാന്യം ഉയരവും വണ്ണവും ഒറ്റയടിക്ക് എന്നെ അടിച്ചു താഴെ ഇടാൻ കഴിവുള്ള ഒരു മാന്യദ്ദേഹം എന്നോട് അത് അഴിച്ചു മാറ്റാൻ ആവശ്യപ്പെട്ടു.
കുട്ടിക്കാലത്ത് ഓർമ വച്ച കാലം മുതൽ ഞാൻ ഈ മാരകായുധം കെട്ടാറുണ്ട് എന്നും ഇതെന്റ്റെ മതവിശ്വാസം ആണെന്നും ഇപ്പോൾ കെട്ടിയിരുക്കുന്നത് എൻറ്റെ അനിയത്തി കെട്ടിയതാണ് എന്നും പറഞ്ഞപ്പോൾ ഇത് യൂണിവേഴ്സിറ്റി കോളേജാണ് എന്നറിയില്ലേ എന്ന് ചോദിച്ച് കുണ്ടറ ജോണി നായകനെ നോക്കുന്ന പോലെ ഒരു നോട്ടം നോക്കി. പകുതി പേടിച്ചിട്ടും ബാക്കി ദേഷ്യം വന്നിട്ടും ഞാൻ മുന്നോട്ട് നടന്നു. സുവോളജി ഡിപ്പാർട്മെന്റിന്റെ മുന്നിൽ എത്തിയപ്പോൾ മറ്റൊരു മാന്യദ്ദേഹം കുറച്ച് മയത്തിൽ ഞങ്ങളുടെ വിവരങ്ങൾ അന്വേഷിച്ചു.
അത് പറയുന്നതിനിടയിൽ കുണ്ടറ ജോണിച്ചേട്ടൻ വീണ്ടും പ്രത്യക്ഷപ്പെട്ടു, പോയിപ്പറയെടാ ആരും അറ്റസ്റ്റ് ചെയ്യരുത് എന്ന് അഞ്ഞൂറാൻ സ്റ്റൈലിൽ ആജ്ഞാപിച്ചു… പിന്നീട് എൻറ്റെ മറ്റവൻ തുടങ്ങിയ ഏതാനും പേരെ അദ്ദേഹം സ്മരിച്ചു…ഞാനും തിരിച്ചു സ്മരിക്കാം എന്ന് കരുതി എങ്കിലും ഇന്നോവ എസ് കത്തി എന്നിവ ഓർത്തും..കൂടെ വന്ന സുഹൃത്ത് വലിച്ചോണ്ട് പോയത് കൊണ്ടും വിപ്ലവ സിംഹങ്ങളുടെ അടുത്ത് നിന്നും ജീവൻ പോകാതെ തിരിച്ചെത്തി
പ്രിയ സഖാക്കളെ ജനാധിപത്യവും സാഹോദര്യവും കൊടിയിൽ മാത്രമെ ഉള്ളൂ എന്ന് അറിയാം എന്നാലും ഞാനെന്ത് ചെയ്യുണം എന്ന് നിങ്ങൾ തീരുമാനിക്കേണ്ട
ശബരിമലയിൽ സ്ത്രീ സമത്വമുണ്ടാക്കുന്നതിന് ശ്രമിക്കുന്നവർ ആദ്യം രാഖി കെട്ടിയ പെണ്ണിന് യൂണിവേഴ്സിറ്റി കോളേജിൽ കേറാനുള്ള അവകാശം നേടിത്തരൂ
ഇനിയിത് യൂണിവേഴ്സിറ്റി കോളേജായേണ്ടല്ലേ ഞാൻ പ്രതികരിച്ചത് എന്ന് ചോദിക്കുന്നവരൊട് അല്ല ഇത്തരത്തിൽ എബിവിപി യൊ യുവമോർച്ചയൊ പെരുമാറിയാലും ഞാനിതേപോലെ തന്നെ പ്രതികരിക്കും
NB: കൂടെയുള്ള സുഹൃത്തിന്റെ അപേക്ഷ പ്രകാരം ഞാനിത് ഏകദേശം മൂന്നു മണിക്കൂറിന് ശേഷം അവൾ തിരുവനന്തപുരം വിട്ടതിന് ശേഷമാണ് പോസ്റ്റ് ചെയ്യുന്നത് കാരണം അവർ ഞങ്ങളെ ഒരു ദൂരം വരെ പിൻതുടരുന്നുണ്ടായിരുന്നു
Post Your Comments