ചണ്ഡിഗഢ്: അയോധ്യ വിഷയത്തില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാര്‍ക്കെതിരെ വിവാദ പരാമര്‍ശം. ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാറിന്റേതാണ് പരാമര്‍ശം. പഞ്ചാബ് സര്‍വകലാശാലയില്‍ ഒരു സെമിനാറില്‍ സംസാരിക്കുന്നതിനിടിയിലാ് ജഡ്ജിമാര്‍ക്കെതിരെ ഇന്ദ്രേഷ് പരാമര്‍ശമുന്നയിച്ചത്.
രാമക്ഷേത്ര നിര്‍മാണത്തിനായി സര്‍ക്കാര്‍ നിയമ നിര്‍മാണത്തിന് ഒരുങ്ങുകയാണെന്നും, ഇതിനെതിരെ ആരെങ്കിലും സുപ്രീം കോടതിയെ സമീപിക്കുകയാണെങ്കില്‍ ചീഫ് ജസ്റ്റിസ് സ്റ്റേ അനുവദിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജഡ്ജിമാരുടെ പേരുകള്‍ പറയുന്നില്ല. ഇന്ത്യയിലെ 125 കോടി ജനങ്ങള്‍ക്ക് ആ ബെഞ്ചിലുള്ള മൂന്നു ജഡ്ജിമാരുടെ പേരുകള്‍ അറിയാമെന്നും അദ്ദേഹം പറഞ്ഞു. അയോധ്യ കേസ് വൈകിപ്പിക്കുന്നതും നിരസിക്കുന്നതും അനാദരിക്കുന്നതും അവരാണെന്നും ഇന്ദ്രേഷ് പറഞ്ഞു
അതേസമയം ഈ ജഡ്ജിമാര്‍ ഇന്ത്യയെ വികലമാക്കും. വിശ്വാസങ്ങളെയും ജനാധിപത്യത്തെയും ഭരണഘടനയെയും മൗലികാവകാശങ്ങളെയും ഹനിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എല്ലാ ജഡ്ജിമാരും ഇത്തരക്കാരല്ലെ. ഏതാനും പേരാണ് മുഴുവന്‍ നിയമസംവിധാനത്തിനും ചീത്തപ്പേരുണ്ടാക്കുന്നതെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. അയോധ്യ കേസ് ജനുവരിയില്‍ വാദം കേള്‍ക്കണമെന്ന ആവശ്യം നിരാകരിച്ചുകൊണ്ടുള്ള സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തലവനായ ബെഞ്ചിനെ പരാമര്‍ശിച്ചായികരുന്നു ഇന്ദ്രേഷിന്റെ പ്രസംഗം.
Post Your Comments