
ശബരിമല: സന്നിധാനത്തെ വെടിവഴിപാട് പ്രതിസന്ധിയില്‍. വെടിവഴിപാടിനുള്ള മരുന്ന് ഓണ്‍ലൈനില്‍ നിന്ന് മാത്രമേ വാങ്ങാവു എന്ന പുതിയ നിബന്ധന കാരണം കരാറുകാര്‍ ലേലം പിടിക്കാന്‍ തയ്യാറായിട്ടില്ല. സന്നിധാനം, മാളികപ്പുറം, ശബരിപീഠം എന്നിവിടങ്ങളിലാണ് വെടിവഴിപാട് നടത്തുന്നത്. സന്നിധാനത്ത് കൊപ്രാക്കളത്തിന് സമീപത്തായി വെടിമരുന്ന് സംഭരണ കേന്ദ്രം ഉണ്ട്. ദേവസ്വം കമ്മീഷണറുടെ പേരില്‍ ചെന്നൈയില്‍ നിന്ന് എക്‌സ്‌പ്ലോസീവ് ലൈസന്‍സും ജില്ലാ കലക്ടറുടെ അനുമതിയും ലഭിച്ചിട്ടുണ്ട്. എന്നാല്‍ കരാറുകാര്‍ തയ്യാറാവുന്നില്ല. ഈ സ്ഥിതിയാണെങ്കില്‍ ഇത്തവണത്തെ വെടിവഴിപാട് പ്രതിസന്ധിയിലായിരിക്കുമെന്നാണ് സൂചന.
Post Your Comments