
തിരുവനന്തപുരം: യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന്. ശബരിമല വിഷയത്തില്‍ ഇനി സ്വീകരിക്കേണ്ട നടപടികളും 11 മണിക്ക് കന്റോണ്‍മെന്റ് ഹൗസില്‍ ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും. കെ. ടി. ജലീന്റെ വിവാദ നിയമനം സംബന്ധിച്ച് മുന്നണി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. യൂത്ത് ലീഗ് പുറത്തുകൊണ്ടുവന്ന വിഷയം ഏറ്റെടുക്കാത്തതില്‍ മുന്നണിക്കുള്ളില്‍ അതൃപ്തിയുള്ളതിനാല്‍ ഈ വിഷയവും യോഗം ചേര്‍ച്ച ചെയ്യും. പ്രളയാനന്തരം ചെയ്യേണ്ട കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തിട്ടില്ലെന്നാണ് യുഡിഎഫിന്റെ വിലയിരുത്തല്‍. വാഗ്ദാനങ്ങളൊന്നും നടപ്പായിട്ടില്ല. ഇക്കാര്യത്തില്‍ നിയമസഭയിലടക്കം വലിയ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും.
Post Your Comments