
ശബരിമല: ശബരിമലയിലെ തീര്‍ഥാടകരുടെ കുറവ് സന്നിധാനത്തെ കൊപ്രാക്കളത്തേയും സാരമായി ബാധിച്ചു. അരവണപ്ലാന്റ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുന്നിടമാണ് ഇത്. 350 ഓളം തൊഴിലാളികളാണ് ഇവിടെ. തിരക്ക് കുറഞ്ഞതോടെ നാളികേരത്തിന്റെ അളവ് കുറഞ്ഞു. ഇതോടെ പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കരാറുകാരന്‍. അയ്യപ്പന്മാര്‍ പതിനെട്ടാംപടിയില്‍ അടിയ്ക്കുന്നതും മാളികപ്പുറത്ത് ഉരുട്ടുന്നതുമായ നാളികേരങ്ങള്‍ സംഭരിക്കാനുള്ള കുത്തകാവകാശം 6.75 കോടി രൂപയ്ക്കാണ് ലേലത്തില്‍ പോയത്.
അയ്യപ്പന്മാര്‍ പതിനെട്ടാംപടിയില്‍ അടിയ്ക്കുന്നതും മാളികപ്പുറത്ത് ഉരുട്ടുന്നതുമായ നാളികേരങ്ങള്‍ സംഭരിക്കാനുള്ള കുത്തകാവകാശം 6.75 കോടി രൂപയ്ക്കാണ് ലേലത്തില്‍ പോയത്. കഴിഞ്ഞ വര്‍ഷം 2 ദിവസം ഇടവിട്ട് ഒരു ലോഡ് കൊപ്ര കയറ്റി അയയ്ക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇത്തവണ ഇതുവരെ ഒരുലോഡായിട്ടില്ല. 8 കങ്കാണിമാര്‍ക്ക് കീഴില്‍ 2 ഷിഫ്റ്റായിട്ടാണ് ജോലി. പുലര്‍ച്ചെ 3 ന് തുടങ്ങുന്ന നാളികേര സംഭരണം രാത്രി 11ന് നടഅടച്ചാലും തീരില്ല. ദേവസ്വം ആവശ്യം കഴിഞ്ഞ് ശേഖരിക്കുന്ന നാളികേരം ചേരിലിട്ട് പുക കയറ്റി ചിരട്ടയില്‍ നിന്ന് ഇളക്കിയെടുക്കും. അതിനു ശേഷം വെയിലത്തോ ഡ്രയറിലോ ഉണക്കിയാണ് കൊപ്രയാക്കുന്നത്.
Post Your Comments