ഉത്തരേന്ത്യന്‍ വിഭവമായ പാലക് പനീര്‍ പലരും പല രീതിയില്‍ ഉണ്ടാക്കാറുണ്ട്. ചപ്പാത്തി, പൂരി, പൊറോട്ട, നാന്‍, ബ്രഡ് മുതലായവയ്ക്ക് പറ്റിയ കറിയാണ്. ഏറെ സ്വാദിഷ്ടവും. വളരെ കുറഞ്ഞ സസമയംകൊണ്ട് പാലക് പനീര്‍ തയാറാക്കുന്നത് എങ്ങെനെയെന്ന് നോക്കാം
ചേരുവകള്‍
പാലക് – 3 കെട്ട്
പനീര്‍ ( cottage cheese ) – 250 ഗ്രാം
സവാള – 1 വലുത്
തക്കാളി – 3 എണ്ണം
പച്ചമുളക് – 4, 5 എണ്ണം (എരിവ് അനുസരിച്ച് കുടുകയോ കുറയ്ക്കുകയൊ ചെയ്യാം )
മഞ്ഞള്‍പൊടി – 1/2 ടീസ്പൂണ്‍
ജീരകം – 1 ടീസ്പൂണ്‍
വെളുത്തുള്ളി – 8 അല്ലി (ചെറുതായി അരിഞ്ഞത് )
ഫ്രഷ് ക്രീം – 2 ടേബിള്‍സ്പൂണ്‍
പാല്‍ – 2, 3 ടേബിള്‍സ്പൂണ്‍
എണ്ണ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം :
പാലക് ഇലകള്‍ നന്നായി കഴുകിയ ശേഷം തിളച്ച വെളളത്തില്‍ 2,3 മിനിട്ട് വെച്ച ശേഷം തണുത്ത വെളളത്തില്‍ ഇട്ട് ഊറ്റി ആവശ്യത്തിന് പച്ചമുളക് ചേര്‍ത്ത് മിക്‌സിയില്‍ അരച്ച് എടുക്കുക. പാനില്‍ എണ്ണ ചൂടായാല്‍ ജീരകം ഇട്ട് പൊട്ടിക്കുക.. വെളുത്തുള്ളി അരിഞ്ഞത് ഇട്ട് വഴറ്റുക.. സവാള ഇട്ട് ഇളം ബ്രൗണ്‍ നിറമായാല്‍ അരച്ച തക്കാളിയും ചേര്‍ത്ത് നന്നായി വഴറ്റുക.. മഞ്ഞള്‍പൊടിയും, അരച്ച പാലകും, പാലും, ഉപ്പ് ചേര്‍ത്ത് നന്നായി യോജിപ്പിച്ച് 5 മിനിട്ട് വേവിക്കുക.. ശേഷം ക്യുബ്‌സില്‍ അരിഞ്ഞ പനീറും ചേര്‍ത്ത് യോജിപ്പിച്ച് 2,3 മിനിട്ട് വേവിച്ച് ഫ്രഷ് ക്രീം ചേര്‍ത്ത് വാങ്ങാം.
Post Your Comments