തിരുവനന്തപുരം: കഞ്ഞിയുടെ സ്ഥാനത്ത് ചോറും കറിയും വന്നിട്ടും ഉച്ചക്കഞ്ഞി, കഞ്ഞി ടീച്ചര്‍, കഞ്ഞിപ്പുര എന്നീ പ്രയോഗങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. സ്‌കൂളിലെ ഉച്ചഭക്ഷണ പദ്ധതി രേഖകളില്‍ ഇപ്പോഴും ഇത്തരം പദപ്രയോഗങ്ങള്‍ തുടരുന്നത് അവസാനിപ്പിക്കണമെന്നാണ് ഉത്തരവ്. വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം മുതല്‍ ഉപജജില്ലാ കാര്യാലയം വരെയുള്ള സ്ഥാപനങ്ങളിലും സ്‌കൂളുകളിലും ഉച്ചക്കഞ്ഞി എന്ന പദപ്രയോഗം ഒഴിവാക്കണം. മാത്രമല്ല, ഇത് സംബന്ധിച്ച് പിടിഎ, സ്‌കൂള്‍ മാനേജിങ് കമ്മിറ്റി, ഉച്ചഭക്ഷണ കമ്മിറ്റി എന്നിവയ്ക്ക് ബോധവത്കരം നടത്തണമെന്നും ഉത്തരവില്‍ പറയുന്നു. ഇതുപോലുള്ള പദപ്രയോഗങ്ങള്‍ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ അന്തസത്തയെ അവഹേളിക്കുന്നതാണെന്നുള്ള വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് ഡിപിഐയുടെ ഉത്തരവ് വരുന്നത്.
Post Your Comments