![](/wp-content/uploads/2018/11/p-k-sasi-3.jpg)
തിരുവനന്തപുരം : ലൈംഗികാതിക്രമ പരാതിയെ തുടർന്നു ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിയെ ആറു മാസത്തേക്ക് സിപിഎം സസ്പെൻഡു ചെയ്ത സംഭവത്തിൽ പ്രതികരണവുമായി ശശി രംഗത്ത്. ഇന്നലെ പാർട്ടി സംസ്ഥാന കമ്മിറ്റിയാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
തനിക്കെതിരെ ക്രിമിനൽ കുറ്റമില്ലെന്നും സംശയമുള്ളവർക്ക് അന്വേഷണ റിപ്പോർട്ട് പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇനിയും കമ്മ്യൂണിസ്റ്റുകാരനായി തുടരുമെന്നും പാർട്ടിയുടെ അച്ചടക്കത്തിന് പൂർണമായും വിധേയനാകുമെന്നും വിഭാഗീയതയെ കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞിട്ടില്ലെന്നും പി.കെ.ശശി വ്യക്തമാക്കി.
പാർട്ടി തന്റെ ജീവന്റെ ഭാഗമാണെന്നും പാർട്ടിയുടെ തീരുമാനം ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്നും ഇന്നലെ അദ്ദേഹം പറഞ്ഞിരുന്നു.ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയിലാണ് പി.കെ.ശശിക്കെതിരെ പാർട്ടി നടപടിയെടുത്തത്.
Post Your Comments