തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ വീട് നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളെ സംസ്ഥാന സര്‍ക്കാര്‍ വഞ്ചിച്ചതായി ആരോപണം . മത്സ്യത്തൊഴിലാളികള്‍ക്ക് വീട് നിര്‍മ്മാണത്തിനായി തുക അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്നാണ് പ്രധാന ആരോപണം. പരിക്കേറ്റവര്‍ക്കുള്ള ധനസഹായം ഒരു വര്‍ഷം കഴിഞ്ഞിട്ടും കിട്ടിയിട്ടില്ലെന്നാണ് പരാതി. അഞ്ച് ലക്ഷം രൂപയാണ് പരിക്കേറ്റവര്‍ക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
എന്നാല്‍, 500ലേറെ ആളുകള്‍ക്ക് ഇനിയും സഹായം കിട്ടാനുണ്ടെന്നാണ് ലത്തീന്‍ അതിരൂപത പറയുന്നത്. അതേസമയം, മാനദണ്ഡം അനുസരിച്ച് ആര്‍ക്കും സഹായം കിട്ടാനില്ലെന്നാണ് സര്‍ക്കാറിന്റെ വാദം.തുക അനുവദിച്ച് കൊണ്ട് അഞ്ച് മാസം മുന്പിറങ്ങിയ ഉത്തരവ് ഭേദഗതി ചെയ്ത് വീണ്ടും ഈ മാസം ഉത്തരവിറക്കി. മത്സ്യത്തൊഴിലാളികള്‍ക്ക് തുക നല്‍കുന്നത് അനിശ്ചിതമായി നീട്ടാനാണ് സര്‍ക്കാരിന്റെ നീക്കമെന്നാണ് ആരോപണം.
തുക ലഭിക്കാതെ തൊഴിലാളികള്‍ ദുരിത ജീവിതം നടത്തുമ്പോഴും ഫണ്ട് ചിലവഴിക്കാത്തത് വലിയ വിമര്‍ശനങ്ങള്‍ക്കാണ് ഇടയാക്കുന്നത്. ഓഖി ദുരിത ബാധിതര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നല്കിയ തുകയും ചിലവാക്കിയിരുന്നില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സര്‍ക്കാര്‍ ഓഖി ദുരിതാശ്വാസ ഫണ്ട് വക മാറ്റി ചിലവഴിക്കുന്നുവെന്ന് ലത്തീന്‍ സഭ ഉള്‍പ്പെടെ ആരോപിച്ചിരുന്നു.
Post Your Comments