ഔറംഗബാദ്: ഗുലാബ് ജാമുന് തയ്യാറുക്കന്നതിനായി തിളപ്പിച്ച പഞ്ചസാര ലായനിയില്‍ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. രണ്ട് വയസുകാരനായ രാജീവീര് നിതിന്‍ മേഖവാലെ ആണ് മരിച്ചത്. ഗുലാബ് ജാമുനായി പഞ്ചസാര ലായനി തയ്യാറാക്കുന്ന സ്ഥലത്ത് കളിച്ചു കൊണ്ടിരുന്നു കുട്ടി അബദ്ധത്തില്ഡ ലായനിയിലേയ്ക്ക് വീഴുകയായിരുന്നു.
മതപരമായ ആഘോഷത്തിനായി വലിയ പാത്രത്തിലായിരുന്നു ലായനി തയ്യാറാക്കിയിരുന്നത്. ഇതിലേയ്ക്കാണ് കുട്ടി വീണത്. കുഞ്ഞിനെ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്തു. എന്നാല്‍ കുട്ടിയുടെ മരണത്തില്‍ അസ്വാഭവികതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.
Post Your Comments