കൊച്ചി : ഷൂട്ടിങ്ങിനായി വിദേശത്തേക്ക് പോയ നടന്‍ ദിലീപ് ഇന്റര്‍പോളിന്റെ നിരീക്ഷണത്തില്‍. കോടതിയുടെ അനുവാദം വാങ്ങിയാണ് പുതിയ ചിത്രമായ ഡിങ്കന്റെ ഷൂട്ടിങ്ങിനായി ദിലീപ് ബാങ്കോങ്ങിലേക്ക് പോയത്. ഷൂട്ടിംഗ് ദിവസങ്ങൾ ,താമസസ്ഥലം ,പങ്കെടുക്കുന്ന പരിപാടികൾ തുടങ്ങിയ വിവരങ്ങളെക്കുറിച്ച് കൃത്യമായി ദിലീപ് കടത്തിയെ അറിയിച്ചിരുന്നു. ഇവ കൃത്യമായി പാലിക്കുന്നുണ്ടോ എന്നറിയാനാണ് രാജ്യാന്തര അന്വേഷണ ഏജന്‍സിയുടെ സഹായം തേടിയത്.
മുമ്പ് ദുബായിലും കാനഡയിലും യു.എസിലും പോയപ്പോഴും ഇങ്ങനെ ചെയ്‌തിരുന്നു. വിസയുടെ വിശദാംശങ്ങളും പത്രസമ്മേളനത്തിന്റെയും എഫ്.എം. റേഡിയോ ഇന്റര്‍വ്യൂവിന്റെയും വിശദാംശങ്ങളും റെക്കോര്‍ഡിങ്ങും ഇന്റര്‍പോളാണു പോലീസിനു കൈമാറിയത്.
Post Your Comments