കൊച്ചി : സംഗീത്തെ സ്നേഹിക്കുന്ന ഏവര്‍ക്കുമായി ദക്ഷിണാമൂര്‍ത്തി സംഗീതോല്‍സവം സംഘടിപ്പിക്കപ്പെടുന്നു. വോയിസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് സംഗീതോല്‍സവം നടക്കുന്നത്. 2019 ജനുവരി 11,12,13 തീയതികളില്‍ വൈക്കത്ത് വെച്ച് സംഗീതോല്‍സവം നടത്തപ്പെടുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംഗീതോത്സവത്തോടനുബന്ധിച്ച് ദക്ഷിണാമൂര്‍ത്തിയുടെ പേരിലുള്ള പുരസ്കാര വിതരണവും ഉണ്ടായിരിക്കും . ചടങ്ങില്‍ ദക്ഷിണാമൂര്‍ത്തി ഗാനേന്ദുചൂഡ പുരസ്കാരം ഗായിക സുജാത മോഹനും ദക്ഷിണാമൂര്‍ത്തി സംഗീത സുമേരു പുരസ്കാരം സംഗീതസംവിധായകന് വിദ്യാസാഗറിനും ഗായകന് പി.ജയചന്ദ്രന് സമ്മാനിക്കും. പ്രശസ്തിപത്രവും ഫലകവും 25000 രൂപയും അടങ്ങുന്നതാണ് പുരസ്കാരം .
Post Your Comments