തിരുവനന്തപുരം: ആധുനിക മെഡിക്കല്‍ സജ്ജീകരണങ്ങളുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക് പ്രവര്‍ത്തനമാരംഭിച്ചു. കാര്‍ഡിയോളജി, കാര്‍ഡിയോ തൊറാസിക് സര്‍ജറി, മള്‍ട്ടി ഡിസിപ്ലിനറി ഐ.സി.യു, പോളി ട്രോമാ വിഭാഗം, റീജണല്‍ ജെറിയാട്രിക് സെന്റര്‍, ആധുനിക മോര്‍ച്ചറി എന്നിവയാണ് പുതിയ ബ്ലോക്കില്‍ സജ്ജീകരിച്ചിരിക്കുന്നത്. വ്യാഴാഴ്ചയാണ് പുതിയതായി ഒരുക്കിയിരിക്കുന്ന നവീന ചികില്‍സ സൗകര്യങ്ങളുളള ബ്ലോക്കിന്‍റെ ഉദ്ഘാടനം നടക്കാനിരിക്കുന്നത്. ഇതിന് മുന്നോടിയായി രോഗികളെ പുതിയ സജ്ജീകരണങ്ങള്‍ സാധ്യമായ ഈ ബ്ലോക്കിലേക്ക് അധികൃതര്‍ മാറ്റിക്കൊണ്ടിരിക്കുകയാണ്.
തുടക്കത്തില്‍ 60 കിടക്കകളാണ് പ്രവര്‍ത്തന സജ്ജമാകുക. മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക് പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാകുന്നതോട് കൂടി ഒരു സ്വകാര്യ ആശുപത്രിയേക്കാള്‍ ഗുണനിലവാരമേറിയ സേവനം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ലഭ്യമാകും. വെന്റിലേറ്റര്‍ സംവിധാനമുള്ള നൂറോളം ഐ.സി.യു. കിടക്കകളാണിവിടെയൊരുക്കുന്നത്.
വിപുലീകരിച്ച ആധുനിക മോര്‍ച്ചറി, വയോജനങ്ങളുടെ സമ്പൂര്‍ണ ചികിത്സയ്ക്കായുള്ള ജെറിയാട്രിക് വിഭാഗം, സര്‍ജറിന്യൂറോ സര്‍ജറി വിഭാഗത്തിന്റെ ഐ.സി.യു., മള്‍ട്ടി ഡിസിപ്ലിനറി ഐ.സി.യു., ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്ക് തീവ്ര പരിചരണം നല്‍കാനായുള്ള കാര്‍ഡിയാക് ഐ.സി.യു., ഹൃദയം, ശ്വാസകോശം എന്നിവ സംബന്ധമായ ഓപ്പറേഷന്‍ നടത്തുന്നതിനുള്ള കാര്‍ഡിയോ തൊറാസിക് ഓപ്പറേഷന്‍ തീയറ്റര്‍ഐ.സി.യു. എന്നിവയാണ് ഈ ബഹുനില മന്ദിരത്തില്‍ സജ്ജമാക്കിയിരിക്കുന്നത്.
മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ എത്തണമെങ്കില്‍ മൂന്നു മാസത്തോളം വേണ്ടിവരും. ആധുനിക സാങ്കേതിക സംവിധാനത്തോടെ 146 തീവ്ര പരിചരണ കിടക്കകളാണ് ബ്ലോക്കില്‍ ലഭ്യമായിട്ടുളളത് .
Post Your Comments