പ്രമുഖ ഇ-കൊമേഴ്സ് വെബ്സൈറ്റായ ആമസോണിൽ ഉപയോക്താക്കളുടെ പേര്, ഇമെയില്‍ വിലാസം, തുടങ്ങിയ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ബാധിക്കപ്പെട്ട ഉപയോക്താക്കളെ ഇമെയില്‍ സന്ദേശം വഴി ഇക്കാര്യം അറിയിച്ചതായും ഉപയോക്താക്കളുടെ പേരും ഇമെയില്‍ വിവരങ്ങളും വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്യപ്പെട്ടത് ഒരു സാങ്കേതിക പ്രശ്നം മാത്രമാണെന്നും ആമസോൺ അധികൃതർ അറിയിച്ചു.
ഉപയോക്താക്കള്‍ പാസ് വേഡുകള്‍ മാറ്റേണ്ടതിന്റേയോ മറ്റ് നടപടികള്‍ സ്വീകരക്കേണ്ടതിന്റേയോ ആവശ്യമില്ല. എല്ലാവിധ സുരക്ഷാ മുന്‍കരുതലുകള്‍ തങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഉപയോക്താക്കളുടെ സുരക്ഷയ്ക്കാണ് തങ്ങള്‍ ഏറ്റവും പ്രാധാന്യം നല്‍കുന്നതെന്നും ആമസോണ്‍ അറിയിച്ചു.
Post Your Comments