ടെഹ്റാന്•ഇറാനില്‍ ശക്തമായ ഭൂചലനം. കെര്‍മാന്‍ഷാ പ്രവിശ്യയില്‍ റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ 400 ലേറെ പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.
സര്‍പോള്‍-ഇ-സഹാബ് നഗരത്തിന് 17 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി 7 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.
കെട്ടിടങ്ങള്‍ക്കോ മറ്റു നിര്‍മ്മാണങ്ങള്‍ക്കോ കേടുപാടുകള്‍ സംഭവിച്ചതായി ഔദ്യോഗിക വിവരമില്ല.
കഴിഞ്ഞ വര്‍ഷം നമ്പറില്‍ കെര്‍മാന്‍ഷാ പ്രവിശ്യയിലുണ്ടായ, റിക്ടര്‍ സ്കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 620 പേര് കൊല്ലപ്പെട്ടിരുന്നു. 12,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും 30,000 ത്തോളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.
Post Your Comments