
ഷൊർണൂർ : ലൈംഗിക പീഡനാരോപണം നേരിടുന്ന ഷൊർണൂർ എം എൽ എ പി കെ ശശി സ്വന്തം നിലപാട് വ്യക്തമാക്കി. പാർട്ടി നടപടി അനുസരിക്കുമെന്നും പാർട്ടി തന്റെ ജീവനാണെന്നും പി കെ ശശി പറഞ്ഞു.
അതേസമയം ശിക്കെതിരെ അച്ചടക്കനടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ വിശദീകരണം സിപിഎം ചര്‍ച്ചചെയ്യും. ഇന്നു ചേരുന്ന സംസ്ഥാനകമ്മിറ്റിയിലാണ് ചര്‍ച്ച. നേരത്തെ, അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ടില്‍ പാര്‍ട്ടി ശശിയുടെ വിശദീകരണം തേടിയിരുന്നു. രേഖാമൂലമുള്ള വിശദീകരണം കണക്കിലെടുത്താണ് നടപടി.
ഡിവൈഎഫ് വനിതാ നേതാവ് ഉന്നയിച്ച പരാതിയില്‍ കഴമ്പുണ്ടെന്നാണ് പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ അന്തിമ റിപ്പോര്‍ട്ട്. എന്നാല്‍ ശശിക്കെതിരായ നടപടി തരംതാഴ്ത്തലില്‍ ഒതുങ്ങാനാണ് സാധ്യത. ലൈംഗിക പീഡന പരാതി എന്നത് മോശമായി പെരുമാറി എന്നാക്കി മാറ്റിയതായാണ് ലഭിക്കുന്ന വിവരം
Post Your Comments