തിരുവനന്തപുരം : ശബരിമല സുരക്ഷയുമായി ബന്ധപെട്ടു ഉദ്യോഗസ്ഥരെ പുനഃക്രമീകരിക്കുന്നു. പുതിയ പട്ടിക തയ്യാറായി. സന്നിധാനം മുതൽ മരക്കൂട്ടം വരെ ഐ.ജി വിജയ് സാക്കറെയ്ക്ക് പകരം ഐ.ജി ദിനേന്ദ്ര കശ്യപിനായിരിക്കും സുരക്ഷാ മേല്‍നോട്ട ചുമതല. പമ്ബ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ നേരത്തെ സുരക്ഷ ചുമതലയുണ്ടായിരുന്ന ഐ.ജി മനോജ് എബ്രാമിന് പകരം ചുമതല ഐ.ജി അശോക് യാദവിനായിരിക്കും. ഈ മാസം 30 മുതല്‍ പുതിയ സുരക്ഷ ക്രമീകരണങ്ങള്‍ നിലവിൽ വരും. അതോടൊപ്പം തന്നെ എസ്.പിമാര്‍ക്കും മാറ്റമുണ്ട്. സന്നിധാനത്ത് നിന്ന് എസ്.പി പ്രതീഷ് കുമാറിന് പകരം കറുപ്പ സ്വാമിയും പമ്പ യില്‍ ഹരിശങ്കറിന് പകരം കാളീശ്വര്‍ രാജ് മഹേഷ് കുമാറും, നിലയ്ക്കലില്‍ യതീഷ് ചന്ദ്രയ്ക്ക് പകരം എസ്. മഞ്ജുനാഥും എന്നിവർ പകരം ചുമതല വഹിക്കും.
Post Your Comments