കോഴിക്കോട് : ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്സ് നേതാവ് എ.കെ.ആന്റണി. ആര്‍.എസ്.എസിന്റേയും ബി.ജെ.പിയുടെയും പടത്തലവനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും ശബരിമലയില്‍ കലാപമുണ്ടാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ എ.കെ.ആന്റണി പറഞ്ഞു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ബി.ജെ.പിയെ വളര്‍ത്തുന്നത് കോണ്‍ഗ്രസാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പിണറായിയേക്കാള്‍ മുൻപ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയയാളാണ് താന്‍. നിലപാടുകള്‍ എക്കാലത്തും പറഞ്ഞിട്ടുണ്ട്. ഒന്നും ഒളിക്കാനില്ല. ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ എല്ലാ അവസരവും മുഖ്യമന്ത്രി ആര്‍.എസ്.എസിനും ബി.ജെ.പിക്കും നല്‍കിയിരിക്കുകയാണ്. മണ്ഡലകാലം മുഴുവന്‍ ശബരിമല സംഘര്‍ഷഭരിതമാക്കാനാണ് ഇവരുടെ ശ്രമമെന്നും സര്‍ക്കാരിന്റെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പാടെ പരാജയപ്പെട്ടത് ഒളിക്കാനുള്ള മറയായാണു മുഖ്യമന്ത്രി വിഷയത്തെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments